എം കെ  ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറും,പ്രവാസി വ്യവസായ പ്രമുഖനുമായ എം.എ.യൂസഫലിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ആയിരത്തി തൊള്ളായിരത്തി അമ്പത്തി അഞ്ജ് നവംബർ പതിനഞ്ചിനു ആണ് ജനനം.തൃശ്ശൂർ ജില്ലയിലെ നാട്ടിക സ്വദേശിനിയാണ്.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടറും നോർക്ക റൂട്സ് ഡയറക്ടർ ബോർഡ് അംഗവും എയർ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയർക്ടറും ആണ് ഇദ്ദേഹം.

രണ്ടായിരത്തി എട്ടിൽ പത്മശ്രീ പുരസ്‌കാരവും രണ്ടായിരത്തി അഞ്ചിൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരവും നേടിയിട്ടുണ്ട്.എന്നാൽ കഷ്ടതകൾ നിറഞ്ഞ ഭൂതകാലവും ഈ ശത കോടീശ്വരന് ഉണ്ടായിരുന്നു.ഞാൻ കടന്നു വന്ന സാഹചര്യങ്ങൾ ഒരിക്കലും മറക്കില്ലെന്നും ഞാൻ ജീവിതത്തിൽ അനുഭവിച്ചത് എവിടെയും തുറന്നുപറയാൻ എനിക്ക് മടിയില്ലെന്നും പറയാറുണ്ട്.ഇത്തരത്തിലുള്ള സ്വഭാവം ആണ് യൂസഫ് അലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.തൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ എല്ലാം സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത് മറ്റുള്ളവരുടെ സങ്കടങ്ങൾ ഒരിക്കലും കാണാതെ പോകുകയും ഇല്ല.

എന്നാൽ അടുത്തിടെയായി ഒരു വീഡിയോ കുറിച്ചാണ് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.ഇരുപത്തി ഒൻപതു വർഷമായി ലുലുവിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ  ആൾക്കൂട്ടത്തിനിടയിൽ നിന്നു വിളിച്ചു കൂടെ ചേർത്ത് നിർത്തി അറബികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് യൂസഫ് അലി.തൻ്റെ പദവികളെ കുറിച്ച് ആലോചിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് തന്നെയാണ് മനുഷ്യത്വം.മനുഷ്യത്വത്തിനും സ്നേഹബന്ധത്തിനും വിലയില്ലാത്ത സമൂഹത്തിൽ ഇദ്ദേഹം എന്നും ഒരു മാതൃകയാവട്ടെ.