പ്രേഷകരുടെ പ്രിയ നടിയും, മോഡലും, ഗായികയും ആയ താരം ആണ് റിതു മന്ത്ര. ബിഗ് ബോസ് സീസൺ 3 യിലെ നല്ലൊരു മത്സരാർത്ഥി കൂടിയാണ് താരം. ഈ ഷോയിൽ നിന്നും പുറത്തുപോയതിനു ശേഷമാണ് താരത്തിന്റെ പ്രണയ കഥ  സോഷ്യൽ മീഡിയിൽ ചർച്ച ആയതു. എന്നാൽ ഇപ്പോൾ പ്രേക്ഷകരും, സോഷ്യൽ മീഡിയയും ഒന്നടങ്കം സംശയത്തോടു വീക്ഷിക്കുകയാണ് താരത്തിന്റെ  വിവാഹ ചിത്രം. ക്രിസ്ത്യയാ വേഷത്തിൽ നിൽക്കുന്ന വധു,  വരന്മാരുടെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നതു.

ഈ ചിത്രം കണ്ടിട്ട്  പ്രേഷകരെല്ലാം സംശയ ദൃഷ്ടിയോടു ചോദിക്കുന്നു റിതുവിന്റെ  വിവാഹം കഴിഞ്ഞോ. ഇതിനു മുൻപ് താരം ഇങ്ങനെ ബ്രൈഡൽ വേഷങ്ങൾ അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചെത്തിയിരുന്നു എന്നാൽ ഈ ചിത്രത്തിൽ വരനടോപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്, ഇരുവരും പിങ്ക് നിറത്തിലുള്ള  വസ്ത്രങ്ങൾ  ആണ് ധരിച്ചെത്തിയിരിക്കുന്നതു, വരനെ  ബ്ലെസ്ലിയുടെ  മുഖ ഛായാ ഉണ്ടെന്നും പറയുന്നു . ഇനിയും  ഇതൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണോ യെന്നൊരു സംശയവും കൂടിയുണ്ട്, എന്തായാലും ഇതിന്റെ സത്യാവസ്ഥ ഇതുവരെയും താരം പുറത്തു വിട്ടിട്ടില്ല.

താരം ബിഗ്‌ബോസിൽ നിന്നും പുറത്തു എത്തിയതിനു ശേഷമാണ് താരവും, നടനും, മോഡലുമായ ജിയാ ഇറാനിയുമായി പ്രണയം ആണെന്നുള്ള വാർത്തകൾ പുറത്തു വന്നത്, ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ ജിയാ തന്നെ പുറത്തു വിടുകയും ചെയ്യ്തിരുന്നു. ഒപ്പം തനിക്കു  റിതുവിനെ  വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും നടൻ പറഞ്ഞിരുന്നു, എന്നാൽ റിതു ജിയയുമായുള്ള പ്രണയത്തെ കുറിച്ച് പറഞ്ഞെങ്കിലും വിവാഹത്തെ കുറിച്ച് ഇതുവരെയും സൂചിപ്പിച്ചിട്ടില്ല.