മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങി മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമായയാളാണ് ജയസൂര്യ. നടനും നിര്‍മ്മാതാവായും പിന്നണി ഗായകനായുമായെല്ലാം താരം ഇന്‍ഡസ്ട്രിയില്‍ സജീവമാണ്.
താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായി ഇടപെടാറുള്ള താരം തന്റെ കുടുംബ വിശേഷങ്ങളും മറ്റും പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭാര്യ സരിയ്ക്കും മക്കള്‍ അദ്വൈത്, വേദ എന്നിവര്‍ക്കും ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകര്‍ നല്‍കിയിട്ടുള്ളത്.
നല്ലൊരു നര്‍ത്തകി കൂടിയാണ് വേദ. കിടിലന്‍ ഡാന്‍സ് വീഡിയോകള്‍ ജയസൂര്യയും വേദയും പലപ്പോഴും പങ്കുവയ്ക്കാറുണ്ട് എന്നതിനാല്‍ തന്നെ നിമിഷനേരം കൊണ്ട് ഇവ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ ദിവസം വേദ ജയസൂര്യാ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച റീല്‍സ് വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.
മനോഹരമായ ചുവടുകളില്‍ ആസ്വദിച്ചു നൃത്തം ചെയ്യുന്ന ഞങ്ങളുടെ വേദ കുട്ടിയുടെ ഈയൊരു പെര്‍ഫോമന്‍സിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. നേരത്തെ വേദ ജയസൂര്യ പങ്കുവെച്ച പറുദീസ സോഗിനും ആര് ആര് ആര് ചിത്രത്തിലെ വൈറല്‍ ഗാനങ്ങള്‍ക്ക് ഒപ്പമുള്ള നൃത്തച്ചു വടുകള്ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.