പുതുമഴയിൽ നനഞ്ഞു നിൽക്കുന്ന പ്രണയിനിയെ കണ്ടിട്ടുണ്ടോ?വഴിവക്കിലെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങയും ഉപ്പും മുളകും കൂട്ടിത്തിന്നിട്ടുണ്ടോ.പൂഴി മണ്ണിൽകിടന്നു ഉരുണ്ടിട്ടുണ്ടോ.ചെളിവെള്ളത്തിൽ കുളിച്ചിട്ടുണ്ടോ.ലോകത്തു ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിൽ ആയിരുന്നു..

മണ്ണെണ്ണ വിളക്കിൻറെ മങ്ങിയ വെളിച്ചത്തിൽ നിന്ന് എൽ ഇ ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേയ്ക്കു ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിൽ വെച്ചായിരുന്നു.നിങ്ങൾ ന്യൂ ജെൻ തല മുറയോട് ഒന്ന് ചോദിച്ചോട്ടേ?ഞങ്ങൾ ജനിച്ച കാലഘട്ടം എന്തുകൊണ്ടും വേറിട്ടതായിരുന്നു.പൊതു ഗതാഗതം പേരിനു മാത്രം ഉള്ളപ്പോ ഞങ്ങൾ നടന്നു നീങ്ങിയ ദൂരവും കണ്ട കാഴ്ചകളും നിരവധി ആയിരുന്നു.

ആദ്യമായി ഒരു ഇന്ത്യക്കാരൻ ശൂന്യാകാശത് പോയതും അവിടെ നിന്നും ഇന്ത്യൻ പ്രധാന മന്ദ്രിയോട് സംസാരിച്ചതും ഞങ്ങൾ കേട്ടു.പ്രധാന മന്ത്രി ഇന്ദിരാഗാന്ധി സഞ്ചാരിയായ രാജേഷ് ശർമയോട് കൈസേ ഹമര ഭാരത് എന്ന് ചോദിച്ചപ്പോൾ സാറെ ജഹാംസേ അച്ചാ ഹേ ഹമര ഭാരത് എന്ന് കേട്ട് ഞങ്ങൾ അഭിമാന പുളകിതരായി….അയൽ വീട്ടിലെ പ്രേശ്നങ്ങൾ എല്ലാവരുടേം ആയിരുന്നു.മരണത്തിലും വിവാഹത്തിലും എല്ലാം സ്വന്തമെന്ന പോലെ പങ്കെടുത്തു.ഇവന്റ് മാനേജ് മെന്റുകൾ അന്നില്ലായിരുന്നു.നന്മ പൂത്തുലഞ്ഞു നിന്നിരുന്ന കാലം…ആ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാരാണ്…ഓർത്തു വെയ്ക്കാൻ കുറെ ഓർമ്മകൾ തന്ന കാലമേ നന്ദി…..