എക്കാലവും വളരെയധികം ശ്രദ്ധ നേടുന്നവയാണ് താര വിവാഹങ്ങള്‍.ബോളിവുഡില്‍ അടുത്തിടെ നടന്ന താര വിവാഹങ്ങളെല്ലാം ആരാധകര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ആര്‍ഭാടത്തിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് കിടപിടിക്കുന്നതായി മാറാറുണ്ട് ഓരോ വിവാഹങ്ങളും.വിവാഹ വേദിക്കും വസ്ത്രത്തിനും ആഭരണങ്ങള്‍ക്കുമായി താരങ്ങള്‍ കോടികളാണ് ചെലവഴിക്കാറുള്ളത്.വിവാഹം കഴിഞ്ഞ ശേഷവും താരങ്ങളുടെ വസ്ത്രത്തെ കുറിച്ചും ആഭരങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്. അക്കൂട്ടത്തില്‍ തന്നെ പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടുന്ന ഒന്നാണ് താരങ്ങളുടെ മംഗല്‍സൂത്ര താലിമാല. ഒരുപാട് ചിന്തിച്ച് ലഭിക്കാവുന്ന ഏറ്റവും മികച്ച ഡിസൈനര്‍മാരെ കൊണ്ടാണ് പല താരങ്ങളും മംഗല്‍സൂത്ര ഒരുക്കാറുള്ളത്. അതുകൊണ്ട് തന്നെ ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ വരും പല താരങ്ങളുടെയും മംഗല്‍സൂത്രയുടെയും വില. കഴിഞ്ഞ ദിവസം വിവാഹിതയായ പരിനീതി ചോപ്രയ്ക്ക് ഭര്‍ത്താവ് രാഘവ് ചദ്ദ നല്‍കിയത് വജ്രത്തില്‍ തീര്‍ത്ത മംഗല്‍സൂത്രയാണ്. പരിനീതിയുടെ താലിമാല അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. അതിനു പിന്നാലെ അടുത്തിടെ വിവാഹിതരായ മറ്റു നടിമാരുടെയും മംഗല്‍ സൂത്രയും അതിന്റെ വിലയും ശ്രദ്ധ നേടുകയാണ്. ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. രണ്ടായിരത്തി പതിനെട്ടില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു താരങ്ങളുടെ ആഡംബര വിവാഹം. വിവാഹ ശേഷം വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു ദീപിക പദുകോണിന്റെ താലിമാല. സബ്യസാചി മുഖര്‍ജി ഡിസൈൻ ചെയ്ത വജ്രവും സ്വര്‍ണവും അടങ്ങിയ താലിമാലയ്ക്ക് ഇരുപതു മുതൽ ഇരുപത്തിരണ്ടു ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപിക പദുകോണിന്റെ താലി മാല ഡിസൈൻ ചെയ്ത സബ്യസാചി മുഖര്‍ജി തന്നെയാണ് കത്രീന കൈഫിന്റെയും താലിമാല ഡിസൈൻ ചെയ്തത്. രണ്ടായിരത്തി ഇരുപത്തിയൊന്ന് ഡിസംബറില്‍ നടൻ വിക്കി കൗശലിനെയാണ് കത്രീന കൈഫ് വിവാഹം ചെയ്തത്. എട്ട് മുതൽ ഒമ്പത് ലക്ഷം രൂപ വരെയാണ് കത്രീന കൈഫ് അണിഞ്ഞ മംഗല്‍ സൂത്രയുടെ വില. ഇതിനെയൊക്കെ വെല്ലുന്നതായിരുന്നു നടി അനുഷ്ക ശര്‍മയുടെ താലിമാല. രണ്ടായിരത്തി പതിനേഴിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ അനുഷ്ക ശർമ്മ വിവാഹം കഴിക്കുന്നത്. ടസ്കനിയയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം പുറത്തു വന്ന ചിത്രങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടത് അനുഷ്ക ശർമ്മയുടെ താലിമാല തന്നെയാണ്. അമ്പത്തിരണ്ട് മുതൽ അമ്പത്തിയഞ്ച് ലക്ഷം രൂപ വില വരുന്നതാണ് അനുഷ്ക ശർമ്മയുടെ താലിമാല. രണ്ടായിരത്തി പതിനെട്ടില്‍ നിക്ക് ജോനാസിനെ വിവാഹം കഴിച്ച നടി പ്രിയങ്ക ചോപ്രയുടെ കസ്റ്റമൈസ്ഡ് മംഗല്‍സൂത്ര ഡിസൈൻ ചെയ്തതും സബ്യസാചി മുഖർജിയാണ്. ഏകദേശം നാല് ലക്ഷം രൂപയായിരുന്നു പ്രിയങ്ക ചോപ്രയുടെ മംഗല്‍സൂത്രയുടെ വില. രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂണ്‍ 4 ന് വിവാഹിതയായ യാമി ഗൗതമിന് ഭര്‍ത്താവ് ആദിത്യ ദാര്‍ നല്‍കിയത് ഏകദേശം മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വില വരുന്ന താലി മാലയാണ്. അടുത്തിടെ ബോളിവുഡ് ഏറ്റവും കൂടുതല്‍ ആഘോഷമാക്കിയ വിവാഹമാണ് നടി ആലിയ ഭത്തിന്റെയും നടൻ രണ്‍ബീര്‍ കപൂറിന്റേതും.
വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന വിവാഹത്തില്‍ വളരെ സവിശേഷമായ താലിമാലയാണ് രണ്‍ബീര്‍ ആലിയക്ക് അണിഞ്ഞത്. സ്വന്തം ലക്കി നമ്പറായ എട്ടിന്റെ രൂപത്തില്‍ വജ്രത്തില്‍ ഒരുക്കിയ താലിമാലയ്ക്ക് ഏകദേശം ഏഴു മുതൽ എട്ട് ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇവരില്‍ നിന്നെല്ലാം ഏറെ വ്യത്യസ്‌തയായ താരമാണ് നടി സോനം കപൂര്‍. ബിസിനസുകാരനായ ആനന്ദ് അഹൂജയെ വിവാഹം കഴിച്ച നടി, സ്വന്തം താലിമാല സ്വയം ഡിസൈൻ ചെയ്യുകയായിരുന്നു. രണ്ടുപേരുടെയും രാശിചിഹ്നങ്ങള്‍ പതിച്ചു കൊണ്ടുള്ള താലിമാലയ്ക്ക് ഏകദേശം അമ്പത്തിയഞ്ചു മുതൽ അമ്പത്തിയേഴു ലക്ഷം രൂപയാണ് വില. കൂട്ടത്തില്‍ ഏറ്റവും വിലകൂടിയ താലിമാല നടി കിയാര അദ്വാനിയുടേതാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് നടൻ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയരാ അദ്വാനിയും വിവാഹിതരായത്. ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനറായ സബ്യസാചി മുഖര്‍ജി ഡിസൈൻ ചെയ്ത കിയാരയുടെ മംഗല്‍സൂത്രയ്ക്ക് രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് വില.