ശ്യാം പുഷ്കരന്‍ തിരക്കഥയൊരുക്കിയ ഏറ്റവും പുതിയ ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍.നവാഗതനായ സഹീദ് അറാഫത്ത് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ ഒരു സന്ദര്‍ഭത്തിന് അനുഗുണമായ രീതിയില്‍ ഉള്‍പ്പെടുത്തിയ ഒരു ഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മയിലേ കുയിലേ’ എന്ന ഗാനം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ റീല്‍ വീഡിയോ പോലെയാണ് പുറത്തു ഇറക്കുന്നത്.

അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗദ തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീതും അപർണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം.ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.