സംവിധായകൻ സഹീദ് അരാഫത്താണ്.വിനീത് ശ്രീനിവാസൻ,ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തങ്കം.മലയാളത്തിലെ നവനിര തിരക്കഥാകൃത്തുക്കളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരാളാണ് ശ്യാം പുഷ്കരന്. അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രമാണ് തങ്കം.അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഉള്ളത്.മികച്ച പ്രതികരണംവുമായി പ്രദർശനം തുടരുന്ന തങ്കത്തിന്റെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
എന്നാൽ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗദ തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീതും അപർണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം. ഈ രണ്ട് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിനീത് എത്തുന്നത്.