പ്രേഷകരുടെ പ്രിയങ്കരനായ നടൻ ആണ് ശ്രീനിവാസൻ, ഇപ്പോൾ തനിക്ക് സംവിധാന രംഗം ഉപേഷിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഒറ്റയ്ക്ക് സിനിമയുടെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ലെന്ന അവസ്ഥയിലാണ് താൻ ഇപ്പോൾ അതുകൊണ്ട്സം വിധാനം വേണ്ട എന്ന് തീരുമാനിച്ചത്, അതിന്റെ പ്രധാന കാരണങ്ങൾ ഇവ ,താന്‍ ഒറ്റയ്ക്ക് സിനിമയുടെ കഥ ആലോചിച്ച് എഴുതി, സംവിധാനം ചെയ്ത്, അഭിനയിച്ച്, എഡിറ്റ് ചെയ്ത്, പരസ്യവാചകം എഴുതി പടം തിയേറ്ററില്‍ എത്തിക്കുന്നത് വരെയുള്ള പണി ഒറ്റ ഒരുത്തന്‍ ചെയ്യണം.

എനിക്ക് അത് പറ്റില്ലെന്ന് തോന്നി. അത്രയും പണിയെടുക്കാന്‍ വയ്യ,പലരും സിനിമ സംവിധാനം ചെയ്യണമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിട്ടുണ്ട് ,എന്നാൽ ഒരിക്കലും ഇനി സംവിധാനം ചെയ്യുന്നില്ല എന്ന് താൻ പറയുന്നില്ല  , ഇനി താന്‍ എപ്പോഴെങ്കിലും സംവിധാനം ചെയ്‌തേക്കാംഎന്നാലും വയ്യ എന്ന അവസ്ഥയിലാണ് നടൻ പറഞ്ഞു, താരം സംവിധായകൻ പ്രിയനേ കുറിച്ചും പറയുന്നുണ്ട്, തന്റെ നല്ല സുഹൃത്താണ് പ്രിയൻ, പ്രിയന്‍ എന്നെ അത്ഭുതപ്പെടുത്തുന്ന പല സിനിമകളും ചെയ്തിട്ടുള്ള ആളാണ്. ഉദാഹരണത്തിന് ചന്ദ്രലേഖ. അതിന്റെ കഥയെക്കുറിച്ചല്ല താന്‍ പറയുന്നത്

അതിലെ കുറച്ച് സീനുകളുണ്ട്. മറ്റു സംവിധായകര്‍ ചെയ്യാന്‍ മടിക്കുന്ന, ചെയ്യാന്‍ ഭയപ്പെടുന്ന സീനുകള്‍ ചന്ദ്രലേഖയിലുണ്ട്. ഉദാഹരണത്തിന് തന്റെ കഥാപാത്രവും മോഹന്‍ലാലിന്റെ കഥാപാത്രവും ഉണ്ട്. മറ്റുള്ളവര്‍ ഈ രണ്ട് കഥാപാത്രങ്ങളെയും രണ്ട് അര്‍ത്ഥത്തിലാണ് സിനിമയില്‍ കാണുന്നത്. അതില്‍ തനിക്ക് പ്രിയനോട് വലിയ ബഹുമാനം തോന്നിയിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു, മലയാള സിനിമ രംഗത്തെ കഥ, തിരക്കഥ, സംവധാനം, അഭിനയം, ഡബ്ബംഗ് തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് ശ്രീനിവാസന്‍.