യാത്രകളോടും സാഹസികതയോടുമൊക്കെ ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് നടൻ പ്രണവ് മോഹൻലാൽ. ഓരോ സിനിമ കഴിയുമ്പോഴും തനിക്കിഷ്ടപ്പെട്ട ദേശങ്ങളിലേക്ക് യാത്രകൾ പോവാനാണ് പ്രണവിനിഷ്ടം. ജിംനാസ്റ്റിക്സ്, സ്കൈ ഡൈവിംഗ്, റോക്ക് ക്ലൈംബിംഗ്, സര്ഫിങ് എന്നിവയിലെല്ലാം പ്രണവ് പരിശീലനം നേടിയിട്ടുണ്ട്.റോക്ക് ക്ലൈംബിംഗിലുള്ള പ്രണവിന്റെ പാടവം തെളിയിക്കുന്ന ഒരു ത്രോ ബോക്ക് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 2017ൽ തായ്ലന്റിലെ താൻസായിൽ നിന്നും പകർത്തിയ വീഡിയോ ആണിത്.
ഈ വീഡിയോക്ക് മല്ലു സ്പൈഡർ എന്നാണ് ആരാധകർ കമെന്റ് നൽകിയിരിക്കുന്നത്. ബാബുവിന്റെ കഥ സിനിമ ആയാൽ ഈ താരമല്ലതെ മറ്റൊരു ഓപ്ഷൻ ഇല്ല എന്നാണ് മറ്റൊരു കമെന്റ്. സെലബ്രിറ്റി പദവിയോ സ്റ്റാർഡമോ ആഘോഷിക്കാൻ ഇഷ്ടപ്പെടാത്ത പ്രണവ് മാധ്യമങ്ങൾക്കു മുന്നിൽ നിന്നും ഉൾവലിഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. അഭിമുഖങ്ങളിലൊന്നും പ്രണവ് പൊതുവെ പങ്കെടുക്കാറില്ല. എന്നാൽ അതിനെ കുറിച്ച് താരം പറഞ്ഞിരിക്കുന്നത് എനിക്ക് മാധ്യമങ്ങളോട് പ്രത്യകിച്ചൊരു ദേഷ്യവുമില്ല എന്നാൽ എന്റെ വ്യക്തിപരമായ കാര്യങ്ങൾ അറിയുന്നതിൽ നേട്ടം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല എന്നാണ് പ്രണവ് ഒരിക്കൽ പറഞ്ഞത് .
അടുത്തിടെയായി തന്റെ യാത്രകളുടെ ചിത്രങ്ങൾ പ്രണവ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. യാത്രയ്ക്ക് ഇടയിൽ താൻ പകർത്തിയ ചിത്രങ്ങളും പ്രണവ് പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് ഒരുപാടു പേര് കമന്റു ചെയ്യ്തിട്ടുണ്ട്. പ്രണവിന്റെ ഹൃദയം ഇപ്പോളും ഓ ടി ടി യിൽ തുടരുകയാണ് .കല്യാണി പ്രിയദർശനും, ദർശനയുമാണ് ചിത്രത്തിലെ നായികമാർ.