കഴിഞ്ഞ ദിവസങ്ങളിലായി പ്രേക്ഷകരെ ഒരുപാടു ദുഃഖിപ്പിച്ച ഒരു വാർത്ത ആയിരുന്നു മോളി കണ്ണമാലിയുടെ  അസുഖം, താരം വെന്റിലേറ്ററിൽ ആയിരുന്നു, ഇപ്പോൾ താരത്തിന്റെ ഒരു പഴയ അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. കൈരളി സ്റ്റാർ സിംഗറിൽ അതിഥിയായി പങ്കെടുത്തപോൾ ആണ് താരം  ഈ കാര്യം പറയുന്നത്, അതിൽ ധർമജൻ ബോൾഗാട്ടിയും പങ്കെടുത്തിരുന്നു,ഒപ്പം നാദിർഷയും

ധർമ്മജനെ ലൈനിട്ടോ എന്ന നാദിർഷയുടെ ചോദ്യത്തിന് രസകരമായ മറുപടി ആണ് മോളി കണ്ണമാലി നൽകിയത്. ലൈനിട്ടതിന്റെ സമ്പാദ്യമാണ് വീട്ടിലിരിക്കുന്ന രണ്ട് മക്കൾ. ഒരുപാട് കഷ്ടപ്പെട്ട് വളർത്തി രണ്ടുപേർക്കും കുടുംബവുമായി, ഇപ്പോൾ സന്തോഷത്തിലാണ് പോകുന്നത്. താൻ ഒരുപാടു ചുമട്ടു പണി എടുത്തിട്ടുണ്ട്, കൂലിപ്പണി എടുത്തിട്ടുണ്ട്, ഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ട്. ഞാൻ ഒരിക്കലും ഒരു സിനിമ നടിയുടെ അഹംഭാവം കാണിച്ചിട്ടില്ല, ഞാൻ ഇപ്പോളും ആ പഴയ മോളി തന്നെയാണ് .
കഴിഞ്ഞ ​ദിവസം മോളി കണ്ണമാലിയെ ഐസിയുവിൽ നിന്നും വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ദിയ സന തന്നെയാണ് ഇക്കാര്യവും അറിയിച്ചത്. ഹൃദയ സംബന്ധമായ അസുഖമാണ് മോളി കണ്ണമാലിയെ ആരോ​ഗ്യ പ്രശ്നത്തിലാക്കിയത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇനിയും അസുഖങ്ങൾ മാറി പുതിയ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.