മലയാളികൾ  ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന  താര കുടുംബം ആയിരുന്നു  മല്ലിക സുകുമാരന്റെ. ഇപ്പോൾ ഇരുവരും അഭിനയിച്ച ഗോൾഡ് എന്ന ചിത്രത്തിന്റെ അനുഭവങ്ങൾ ആണ് ഇപ്പോൾ മല്ലിക തുറന്നു പറയുന്നത്. ഞങ്ങളുടെ വീട്ടിലെ സംഭവങ്ങൾ തന്നേയ് ആയിരുന്നു ഗോൾഡ് എന്ന ചിത്രത്തിലും. മകനെ കഞ്ഞി കൊടുക്കുന്നത് മുതൽ ഉള്ള കാര്യങ്ങൾ  ഞങ്ങളുടെ വീട്ടിൽ നടന്നതാണ് മല്ലിക സുകുമാരൻ പറയുന്നു.

ഈ ചിത്രത്തിൽ സുകുവേട്ടനെ കൂടി കാണിച്ചപ്പോൾ ആ പ്രതീതി കൂടുതൽ ആകുകയും ചെയ്യ്തു. ഈ സിനിമയിൽ ചായയും  വടയും കൊടുക്കുന്നതാണ്  പ്രധാനപ്പെട്ട കാര്യം. ആ ചിത്രത്തിലെ പോലെ തന്നെ വടയും ചായയും അവനു കൂടുതൽ ഇഷ്ട്ടം ആണോ ഒരുപാടു തവണ ഞാൻ അത് അവനു ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. എന്നാൽ അവന്റെ വിവാഹം കഴിഞ്ഞു അത് ഉണ്ടായിട്ടില്ല, വിവാഹത്തിന് മുൻപ് അവന്റെ ഇഷ്ട്ടം അതായിരുന്നു മല്ലിക സുകുമാരൻ പറയുന്നു.

അവൻ വീട്ടിൽ ഇരിക്കുന്ന അവസരം ഇപ്പോൾ വളരെ കുറവാണ്, ഇപ്പോൾ രാവിലെ മുതൽ ചായയും, വടയും തരാം എന്ന്  വിളിച്ചു പറയുന്ന ആൾക്കാർ ഉണ്ട്  ഗോൾഡ് സിനിമ കണ്ടതിനു ശേഷം. ഇപ്പോൾ ഹോട്ടലുകളിൽ ഒന്നും നല്ല വടയും ചായയും ലഭിക്കുന്നില്ലലോ മല്ലിക പറയുന്നു. ഏഴുവർഷത്തെ ഇടവേളക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രം ആണ് ഗോൾഡ്, കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്റെ റീലീസ്