കഴിഞ്ഞ ദിവസം ആയിരുന്നു മലയാള സിനിമയുടെ ഹാസ്യ താരം നടൻ മാമുക്കോയ അന്തരിച്ചത്, അദ്ദേഹത്തെ അനുസ്‌മരിച്ചു സിനിമയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു, അതുപോലെ അദ്ദേഹത്തെ കുറിച്ച് പറയുകയാണ് നടൻ പൃഥ്വിരാജ്. പൃഥ്വിരാജിനെ നായകനാക്കി മനുവാര്യർ സംവിധാനം ചെയ്യ്ത ചിത്രമാണ് ‘കുരുതി’, ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മാമുക്കോയ, റോഷൻ മാത്യു തുടങ്ങിയവരും അഭിനയിച്ചിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ ഞെട്ടിച്ച നടൻ ആണ് മാമുക്കോയ പൃഥ്വിരാജ് പറയുന്നു.

മാമുക്കോയ സാറിന്റെ അഭിനയം വളരെ ഷാർപ്പ് ആണ്, ആ ചിത്രത്തിൽ ഒരു ഡയലോഗ് പോലും അദ്ദേഹം തെറ്റിച്ചിട്ടില്ല, അത് താൻ ഒരുപാടു തവണ ശ്രെദ്ധിച്ചിരുന്നു അത്ര ഷാർപ്പാണ് അദ്ദേഹം പൃഥ്വിരാജ് പറയുന്നു. അതുപോലെ എന്നെങ്കിലും തനിക്കു ക്ഷീണമുണ്ട് അതിനാൽ ഞാൻ വീട്ടിൽ പോകുകയാണ് എന്ന് പോലും അദ്ദേഹം പറഞ്ഞട്ടില്ല, നല്ല ഷാർപ്പോടെ കൂടിയാണ് അദ്ദേഹം അഭിനയിക്കുന്നത്.

അദ്ദേഹം ഒരു ഡയലോഗ് പോലും മറന്നു പോകുന്നതുപോലെ താൻ കണ്ടട്ടില്ല, അഭിനയത്തിൽ തന്നെ ഞെട്ടിച്ച ഒരു നടൻ തന്നെയാണ് അദ്ദേഹം, ആ ഒരു ചിത്രത്തിൽ തികച്ചും വത്യസ്തമായ ഒരു കഥപാത്രമാണ് അദ്ദേഹം ചെയ്യ്തിരിക്കുന്നത്. പൃഥ്വിരാജ് പറയുന്നു.