മലയാളി പ്രേഷകരുടെഇടയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പേരാണ് പ്രണവ്മോഹൻലാൽ. സൂപ്പർ സ്റ്റാറായ അച്ചന്റെ സാധാരണക്കാരനായ മകൻ ആണ് പ്രണവിനെ അറിയപ്പെടുന്നത്. സിനിമക്കപ്പുറം പ്രണവിന്റെ സ്വാകാര്യ ജീവിതം ആണ് താരത്തിന് ഇത്രയും ആരാധകരെ കൂട്ടിയതു. തന്റെ അച്ഛന്റെ പേരിലൂടെ സിനിമയിൽ എത്തിയതെങ്കിലും പ്രേഷകരുടെ ഇടയിൽ താരപുത്രൻ എന്ന പേരിൽ അല്ലായിരുന്നു പ്രണവിന്റെ ലേബൽ. സിനിമയോ അതിലെ ജയപരാചയങ്ങളോ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല അദ്ദേഹം യാത്രകളുടെ മറ്റൊരു ലോകത്തു പോകുവായിരുന്നു.ഒരു സാധരണക്കാരന്റെ ഇമേജ് ആയിരുന്നു പ്രണവിനുള്ളത്.
വലിപ്പ ചെറുപ്പമില്ലാതെ തിരിച്ചും അങ്ങനെ തന്നെയാണ്. എല്ലാവരോടും വളരെ വിനയത്തോടെയാണ് പെരുമാറുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പല സ്ഥലങ്ങളില്‍ നിന്നുമാണ് താരത്തെ പലപ്പോഴും കാണന്‍ സാധിക്കുന്നത്. പൊതുപരിപാടികളില്‍ നിന്ന് അകലം പാലിക്കാറുണ്ട്. അതുപോലെ തന്നെ മീഡിയയില്‍ നിന്നും മാറി നില്ക്കാന് ശ്രമിക്കാറുണ്ട്. ഇപ്പോഴിത പ്രണവ് മോഹന്‍ലാല്‍ മാധ്യമങ്ങളില്‍ നിന്ന് വിട്ടു നില്ക്കുന്നതിന്ഡറെ കാരണം വെളിപ്പെടുത്തുകയാണ് മോഹന്‍ലാല്‍.ആറാട്ട് സിനിമയുടെ പ്രൊമോഷൻ വേണ്ടി മനോരമ നടത്തിയ അഭിമുഖ്ത്തിൽ ആണ് മോഹൻലാൽ ഈ കാര്യം വെളിപ്പെടുത്തിയത്. അകത്തേയ്ക്ക് വലിഞ്ഞ് ജീവിക്കുന്ന ആളാണ് പ്രണവ്.
തനിക്കു ആദ്യ കാലങ്ങളിൽ അങ്ങനെ ആയിരുന്നു മോഹൻലാൽ പറയുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാന്‍. എന്നാല്‍ പ്രണവിന് കുറച്ച്കൂടി കൂടുതലാണ്. സാധാരണ ജീവിത നയിക്കാന്‍ ആയാള്‍ക്ക് പറ്റുന്നുണ്ട്. അഭിമുഖത്തിന് വിളിച്ചാൽ ഞാൻ എന്തിനാണ് വരുന്നത് എന്നാണ് പ്രണവിന്റെ മറുപടി . നമുക്ക് ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ പ്രണവ് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.തുടക്കത്തിൽ സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഇല്ലായിരുന്നു. പ്രണവ് യാത്ര ചെയ്യുന്നത് കാണുമ്പൊൾ എനിക്ക് വലിയ സന്തോഷമാണ് എന്ന് മോഹൻലാൽ പറയുന്നു.