വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് പ്രിയമണി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ കൂടാതെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ രീതിയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ആണ് താരം സത്യം എന്ന മലയാള സിനിമയിൽ നായികയായി എത്തുന്നത്. അതിനു ശേഷം അധികം മലയാള ചിത്രങ്ങൾ താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവയോക്കെ പ്രധാന വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ പ്രിയാമണി എന്ന നടി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിനെക്കളിൽ അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരത്തിന് കൂടുതൽ ശോഭിക്കാൻ കഴിഞ്ഞത്. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തിളങ്ങി. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികമാരിൽ ഒരാൾ കൂടിയാണ് താരം.

ഇപ്പോൾ പ്രിയാമണിയുടെ ഭർത്താവിനെതിരെ പരാതി നൽകിയിരിക്കുകയാണ്, പ്രിയാമണിയും ഭർത്താവ് മുസ്തഫയുമായുള്ള വിവാഹം അസാധുവാണെന്നും ആദ്യവിവാഹം മുസ്തഫ നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആയിഷയുടെ ഹർജിയിൽ പറയുന്നു. മുസ്തഫക്കെതിരെ ഗാർഹികപീഡനക്കേസും ആയിഷ ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം ആയിഷയുടെ ആരോപണങ്ങൾ നിഷേധിച്ച മുസ്തഫ, പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് കേസിനു പിന്നിലെന്നും പറയുന്നു. ‘മുസ്തഫ ഇപ്പോഴും നിയമപരമായി എന്റെ ഭർത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം നടക്കുമ്പോൾ ഞങ്ങൾ വിവാഹമോചനത്തിന് അപേക്ഷ പോലും നൽകിയിട്ടില്ല, പ്രിയാമണിയെ വിവാഹം കഴിക്കുമ്പോൾ താൻ അവിവാഹിതനാണെന്ന് മുസ്തഫ കോടതിയിൽ സ്വയം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്