തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള താരമാണ് പ്രിയാമണി. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ച താരം വളരെ പെട്ടന്ന് തന്നെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഹിന്ദിയിലും ഷാരുഖാനുമൊപ്പം മനോഹരമായ ഒരു നൃത്ത രംഗത്ത് തിളങ്ങാൻ താരത്തിന് കഴിഞ്ഞു. വിവാഹത്തിന് ശേഷം കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. തമിഴ് ചിത്രം അസുരന്റെ തെലുങ് റീമേക്കിൽ പച്ചയമ്മാൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് തിരിച്ച് വരവ് നടത്തിയത്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട് താരം. മുസ്തഫ ആണ് താരത്തിനെ ഭർത്താവ്. നാല് വർഷങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. സന്തോഷകരമായ കുടുംബജീവിതം ആണ് ഇരുവരും ഇപ്പോൾ നയിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഭർത്താവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രിയാമണി. വിവാഹം കഴിഞ്ഞു ഇത്ര വര്ഷം ആയിട്ടും തന്നോട് മതം മാറാൻ ആവിശ്യപെട്ടിട്ടില്ല എന്നും വിവാഹത്തിന് ശേഷം അങ്ങനെ ഒരു ആവിശ്യം ഉന്നയിക്കതില്ല എന്നും ഉറപ്പ് ലഭിച്ചതോടെയാണ് താൻ വിവാഹത്തിന് സമ്മതിച്ചത് എന്നാണ് പ്രിയാമണി പറയുന്നത്. വിവാഹത്തിന് ശേഷം ഇത്ര വര്ഷം ആയിട്ടും തന്റെ വിശ്വാസങ്ങളിലും താൽപര്യങ്ങളിലും മുസ്‌തഫ ഇത് വരെ ഇടപെട്ടില്ല എന്നും പ്രിയാമണി പറഞ്ഞു.