നമ്മുടെ മലയാളത്തിലെ സിനിമാ താരങ്ങളെ പോലെ തന്നെ താര പുത്രന്മാരും പുത്രിമാരും ഒക്കെ സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ്. ഇവരുടെ ഫോട്ടോഷൂട്ടുകൾക്കും വീഡിയോകൾക്കും ഒക്കെ തന്നെ വൻ സ്വീകാര്യത ആണ് ലഭിക്കുന്നത്. മലയാളികളുടെ എല്ലാവരുടെയും പ്രിയ താരം ആണ് നടൻ മോഹൻലാൽ. മോഹൻലാലിനെ പോലെ തന്നെ മലയാളികൾ ഇഷ്‌ടപ്പെടുന്ന മറ്റൊരു ചലച്ചിത്ര താരം ആണ് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ. രാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന ട്രാവലർ കൂടിയായ പ്രണവ് മോഹൻ ലാലിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ മിക്കപ്പോഴും വൈറലാകാറുണ്ട്. ട്രാവല്‍ ബാഗ് തൂക്കി നടക്കുന്ന ചിത്രങ്ങളാണ് ഇതിൽ ഏറെയും.
ഇപ്പോഴിതാ പ്രണവ് പങ്കുവച്ചൊരു പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ ജനശ്രദ്ധ നേടുന്നത്. കുറച്ചു പൊട്ടിപ്പോയ ചില്ലുകള്‍ നിരത്തി വെച്ചൊരു ലോക ഭൂപടമാണ് പ്രണവ് പങ്ക് വെച്ചിരിക്കുന്നത്. അതില്‍ സൂക്ഷിച്ച് നോക്കിയാല്‍ സെല്‍ഫി എടുക്കുന്ന പ്രണവിനെ കാണാം. ഫോട്ടോ പുറത്തു വന്നതിന് പിന്നാലെ രസകരമായ കുറിപ്പുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട് . ‘ഫോട്ടോ കണ്ടിട്ട് ഇന്ത്യയില്‍ പ്രണവും തെക്കേ അമേരിക്ക സൈഡില്‍ ഒരു ലേഡിയുണ്ട്. അയ്‌ശേരി നാട് കറങ്ങി അവസാനം ആളെ കണ്ടെത്തിയോ, ഉലകം ചുറ്റും വാലിബന്‍, രാജ്യസ്‌നേഹമുള്ളവനാ ഇന്ത്യയില്‍ നിന്ന് തന്നെ ഫോട്ടോ എടുത്തു, അപ്പു ഏട്ടനെ ഒന്നു നേരില്‍ കാണാന്‍ സാധിക്കുമോ, ആ ഇന്ത്യയിലോട്ടൊന്ന് സൂക്ഷിച്ച് നോക്കിക്കേ’, എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍. ഏതായാലും ചില്ലു കൊണ്ട് നിർമ്മിച്ച ഈ ലോകഭൂപടവും പ്രണവ് മോഹൻലാലിൻറെ സെൽഫിയും ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഭൂപടത്തിൽ ഇപ്പോൾ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്.