മമ്മൂട്ടി  നായകൻ ആയിട്ട് എത്തിയ  ചിത്രമാണ് “നന്‍പകല്‍ നേരത്ത് മയക്കം”. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’.  ഏറെനാളായി  കാത്തിരുന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഇന്ന്  അവസാനിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു. ചിത്രത്തിന്റെ ആകെയുണ്ടായിരുന്ന മൂന്ന് പ്രദര്‍ശനങ്ങള്‍ക്കും വന്‍ തിരക്കായിരുന്നു ഉണ്ടായത്. റിസര്‍വ് ചെയ്ത് മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും തിരക്ക് കാരണം ചിത്രം കാണാനാവാതിരുന്നവർ  ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഇത ഔദ്യോഗിക തീരുമാനം എത്തിയിരിക്കുകയാണ്. നന്‍പകല്‍ നേരത്ത് മയക്കത്തിന് തിയറ്റര്‍ റിലീസ് ഉണ്ടാവും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണവും. ഈ കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിന് തിയറ്റര്‍ റിലീസ് ഉണ്ടാവുമെന്ന അറിയിപ്പ് നല്കിയിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ ഒരിക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.അശോകന്‍, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയവർ ആണ്  ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.