മലയാള സിനിമയിലെ തിരക്കഥകൃത്തും, സംവിധായകനും, നടനുമായ വ്യക്തിയാണ് മുരളിഗോപി. കഴിഞ്ഞ ദിവസം മുരളി ഗോപിയുടെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ന്യൂസുകൾ വന്നിരുന്നു. എന്നാൽ താരത്തിന്റെ ഫേസ്ബുക് അക്കൗണ്ടിൽ കാണപ്പെട്ട അശ്ളീല പോസ്റ്റുകൾ എല്ലാം തന്നെ അഡ്മിന്റെ ഭാഗത്തു നിന്നുള്ള പിഴകൾ ആകാനാണ് സാധ്യത. കാരണം എന്തെന്നാൽ ഫേസ്ബുക് അക്കൗണ്ട് ഒന്നും തന്നെ ഹാക്ക് ചെയ്യപ്പെടില്ല എന്ന ഫേസ്ബുക്കിന്റെ വാദം തന്നയാണ്.

ലോകത്തെ തന്നെ ഹൈ സെർക്യൂരിറ്റി ഉള്ള വെബ്സൈറ്റ് ആണ് ഫേസ്ബുക്. അഥവാ ഫേസ്ബുക് ഹാക്ക് ചെയ്യപ്പെട്ടാൽ ലോകമെന്പാടുമുള്ള എല്ലാ യൂസേഴ്‌സിനെയും ബാധിക്കും എന്നാണ് ഫേസ്ബുക്കിന്റെ അവകാശ വാദം. ഒരുവ്യക്തികളുടെ ഫേസ്ബുക് പ്രൊഫൈലിലോട്ടു പുറത്തു നിന്നും ആക്‌സസ് ചെയ്യാൻ ശ്രെമിക്കുബോൾ ആ പ്രൊഫൈലിന്റെ ഉടമസ്ഥന്റെ ഫോണിലേക്ക് ടു ഫാക്ടർ ആക്‌സസ് നോട്ടിഫിക്കേഷൻ പോകുകയും ആ നോട്ടിഫിക്കേഷൻ പ്രൊഫൈൽ ഉടമസ്ഥൻ ആക്‌സസ് ചെയ്താൽ മാത്രമേ ഫേസ്ബുക് അകൗണ്ടിലോട്ട് മറ്റൊരാൾക്ക് പ്രൊഫൈലുകൾ നിയദ്രിക്കാൻ കഴിയുകയുള്ളു. കൂടാതെ ഇത്രയധികം ഫേസ്ബുക് ഫോളോവർ ഉള്ള അക്കൗണ്ടുകൾ എല്ലാം തന്നെ ബിസ്സിനസ് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിട്ടുള്ളവയാകും. ഇവയൊന്നും മറ്റൊരു വ്യക്തിക്ക് ആക്‌സസ് ചെയ്യാൻ പറ്റുന്ന ഒരു സംവിധാനം അല്ല എന്നുമാണ് ഫേസ്ബുക്കിന്റെ വാദം.

ഇതിലൂടെ മനസിലാക്കാൻ കഴിയുന്നത് കഴിഞ്ഞ ദിവസം മുരളി ഗോപിയുടെ അക്കൗണ്ടിൽ പ്രക്തിഷപ്പെട്ട പോസ്റ്റുകൾ എല്ലാം തന്നെ അഡ്മിൻ പാനലിൽ നിന്നും ഉണ്ടായ പിഴകളാണ് എന്നാണ്.ഇപ്പോൾ ആ പോസ്റ്റുകൾ എല്ലാം തന്നെ അക്കൗണ്ടിൽ നിന്നും റിമൂവ് ആകുകയും കോമൺ പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്തതായി കാണാം. ഇത്രയും ഗൗരവപരമായ ഒരു വിഷയം ഉണ്ടായിട്ടും മുരളീഗോപിയുടെ ഭാഗത്തുനിന്നും ഒരു വിശദീകരം ഉണ്ടായിട്ടുമില്ല.