ഇപ്പോൾ കൊച്ചിയിൽ പാവം ജനങ്ങൾ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ്  ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിൽ  ഉണ്ടായ വലിയ തീ പിടുത്ത൦, ഈ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നടൻ മോഹൻലാൽ ആറുവര്ഷങ്ങൾക്ക്  മുൻപ് മുഖ്യ മന്ത്രിക്കു നൽകിയ കത്ത് വീണ്ടും ചർച്ച ആകുകയാണ്. അതെന്റെ മാത്രം ആശങ്ക അല്ലായിരുന്നു ഒരു നൂറായിരം ജനങ്ങളുടെ ആശങ്ക ആയിരുന്നു. ഇപ്പോൾ താരം അയച്ച കത്തിന്റെ സ്ക്രീൻ ഷൂട്ടുകളും, അന്ന് നടൻ  യു ട്യൂബിൽ പങ്കുവെച്ച വീഡിയോയും ഇന്നു കൂടുതൽ  സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.

താരത്തിന്റെ സ്വന്തം കയ്യപ്പടയിലുള്ള ലെറ്റർ തന്നെയാണ് ഇത്, താരത്തിന്റെ ഈ വീഡിയോയും, ലെറ്ററും കണ്ടിട്ട് ആരാധകർ പോലും പറയുന്നു ലാലേട്ടൻ ഇത് മുൻകൂട്ടി കണ്ടോ എന്ന് പോലും, ഇപ്പോൾ കൊച്ചിയിൽ നീറി പുകയുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. ഇപ്പോൾ ഈ പ്രശ്നം രൂക്ഷമാകുമ്പോൾ നടന്റെ ആറുവര്ഷങ്ങൾക്ക്  മുൻപുള്ള ഈ കത്തും , വീഡിയോയും  ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.

മോഹൻലാൽ എന്ന നടൻ മുഖ്യ മന്ത്രിക്കു എഴുതുന്ന ഒരു സൗഹൃദ കത്തല്ല ഇതെന്ന് പറഞ്ഞാണ് ലെറ്റർ തുടങ്ങിയിരിക്കുന്നത്. കേരളവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ താൻ ബ്ലോഗിൽ  എഴുതാറുണ്ടെന്നു നടൻ കത്തിൽ കുറിച്ചിരിക്കുന്നു. കേരളത്തെ പേടിപ്പിക്കുന്ന ഒരു ഭീകരൻ എന്ന് ചോദിച്ചാൽ ഞാൻ മാലിന്യം  എന്ന ഉത്തരമേ നൽകൂ, ഞാൻ അടക്കമുള്ള എത്രയോ കലാകാരന്മാർ ഇതിനു വേണ്ടി തുനിഞ്ഞിറങ്ങിയിട്ടുണ്ട് എന്നാൽ ഒന്നും ഫലവത്തായില്ല. മാലിന്യം കുമിഞ്ഞു കൂടും തോറും പലമാതിരി അസുഖങ്ങളും ഉണ്ടായികൊണ്ടിരിക്കുകയാണ്, ഇതിനൊരു  ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ അഞ്ചു വര്ഷം കഴിയുമ്പോൾ കേരളത്തെ കുറിച്ചോർക്കാൻ  തന്നെ പേടിയാകുന്നു, തിരക്കിനിടയിൽ  ഒരു നിമിഷം ഇതൊന്നു ഓർക്കുക അങ്ങ് മോഹൻലാൽ പറയുന്നു.