നിരവധി ആഡംബര കാറുകൾ ഉള്ള നടൻ ആണ് മോഹൻലാൽ, ഉറൂസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്സിഡസ് ബെൻസ് ജി എൽ എസ് ഗ്ലാസ് തുടങ്ങിയ ആഡംബര വാഹനങ്ങൾ ആണ്, ഇപ്പോൾ അതിനോടൊപ്പം റേഞ്ച് റോവർ ഓട്ടോ ബയോഗ്രഫിഎൽ ബി ഡബ്ലിയു എന്ന കാറും സ്വന്തമാക്കിയിരിക്കുകയാണ് താരം. ബ്രിട്ടീഷ് ആഡംബര നിർമാതാക്കളായ ലാൻഡ് റോവർ നിരയിലെ ഓട്ടോഗ്രഫി ലോങ്ങ് വീൽബെയ്സ് ആണ് കൊച്ചിയിലെജാഗ്വര് ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്സില്‍ നിന്ന് നടന് വാങ്ങിയത്.
ഇപ്പോൾ താരം വാങ്ങിയിരിക്കുന്ന ഈ കാറിന്റെ ചിത്രങ്ങളും, വീഡിയോകളുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. പുതിയ വാഹനത്തിന്റെ താക്കോൽ വാങ്ങുന്നതും, ഓടിക്കുന്നതുമായ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും. ചിത്രത്തിൽ മോഹൻലാലിനോടൊപ്പം ഭാര്യ സുചിത്രയും ഉണ്ട്. ഒരേ സമയം 7 പേർക്ക് സഞ്ചരിക്കാവുന്ന ഈ വാഹനത്തിന് 33 സെന്റിമീറ്റർ ടച്ച് സ്ക്രീൻ ആണുള്ളത്.
ഈ വാഹനത്തിന്റെ വിവിധ മോഡലുകൾ ഡീസലിലും, പെട്രോളിലുമാണ് ഉള്ളത്, ഇതിന്റെ വില 2 .3 കോടി രൂപ മുതൽ 4 കോടിയോളം ആണ്. താരം നിരന്തരം ഉപയോഗിച്ചു കൊണ്ടിരുന്നത് ടൊയോട്ടയുടെ വെൽഫെയർ ആയിരുന്നു. ഇതിന്റെ വില 1 .50 കോടി ആയിരുന്നു.