മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ.മോഹൻലാലും സുചിത്രയും ജപ്പാനിൽ മുപ്പത്തി അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.ഫ്രം ടോക്കിയോ വിത്ത് ലവ് മോഹൻലാൽ എന്ന അടിക്കുറിപ്പോട് കൂടിയാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവെച്ചത്.ഭാര്യ സുചിത്രയ്ക് വിവാഹ വാർഷിക കേക്ക് പങ്കുവെയ്ക്കുന്ന ചിത്രങ്ങളാണ് ഇത്.
മുപ്പത്തി അഞ്ചുവർഷത്തെ സ്നേഹവും ആത്മബന്ധവും പങ്കുവെയ്ക്കുന്നു എന്നും മോഹൻലാൽ പറയുന്നു.പുതിയ ചിത്രം മലയ്ക്കോട്ടെ വലിബന്റെ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയായപ്പോഴാണ് ഒരു മാസത്തെ അവധിക്കായി മോഹൻലാൽ ജപ്പാനിലേക്ക് യാത്രയായത്.
ജപ്പാനിലെ ഹിരോഷിമ പാർക്കിൽ നിന്നും പകർത്തിയതാണ് ചിത്രം.ആയിരത്തി തൊള്ളായിരത്തി എമ്പതി എട്ടിലാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്.അന്തരിച്ച തമിഴ് നടനും നിർമാതാവും ആയ ബാലാജിയുടെ മകളാണ് സുചിത്ര.എന്തായാലും ഇരുവരേറെയും വിഷ് ചെയ്തുകൊണ്ടുള്ള നിരവധി കമന്റ് കളും വരുന്നുണ്ട്.