മലയാളികളുടെ പ്രിയപ്പെട്ട നടിക്ക് ഈ അടുത്തിടയിൽ ആയിരുന്നു തന്റെ ഭർത്താവ് വിദ്യ സാഗർ മരണപ്പെട്ടിരുന്നത്, ശ്വാസകോശത്തിൽ ഉണ്ടായ അണുക്കൾ നിമിത്തം ആയിരുന്നു മരണം ഉണ്ടായത്. ഇന്നും ആ മരണത്തിന്റെ  വേദനയിൽ  നിന്നും മീനയും, മകളും മുക്തയായിട്ടില്ല, തനറെ ഭർത്താവിന്റെ  മരണ ശേഷം മീന സോഷ്യൽ മീഡിയിൽ ഒന്നും തന്നെ സജീവമല്ലായിരുന്നു. ഇപ്പോൾ താരം തന്റെ പുതിയ  ഒരു വിശേഷം അറിയിച്ചിരിക്കുകയാണ്, തന്റെ ദുരവസ്ഥയിൽ തന്നെ ചേർത്തുപിടിക്കാൻ തന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു, ഇപ്പോൾ അങ്ങന്നെ ഉള്ള തന്റെ സുഹൃത്തിനു ഒരു സർപ്രൈസ് കൊടുത്തു ഞെട്ടിച്ചിരിക്കുകയാണ് മീന.

തന്റെ അങ്ങനെത്തെ  ഒരു സുഹൃത്താണ് കലമാസ്റ്റർ, ഇരുവരും നിരവധി വർഷങ്ങൾ കൊണ്ട് സുഹൃത്തുക്കൾ ആണ്. ഈ കഴിഞ്ഞ ദിവസം കാലം,മാസ്റ്ററിന്റെ  വിവാഹ വാർഷികം ആയിരുന്നു എന്നാൽ ഈ വിവാഹ വാർഷികത്തിന് മാസ്റ്ററുടെ വീട്ടിൽ  സർപ്രൈസായി ചെന്നു മീന, മീനയുടെ ഈ വരവ് തന്നെ കലമാസ്റ്ററിനെ ഞെട്ടിച്ചിരിക്കുകയാണ്. മീനയുടെ ഈ സർപ്രൈസിങ് കാലമാസ്റ്റർ തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

താരത്തെ ചേർത്തുനിർത്തിയുള്ള ചിത്രങ്ങൾ ആണ് കലമാസ്റ്റർ പങ്കു വെച്ചേക്കുന്നത്. മീനയെ കണ്ട സന്തോഷത്തിൽ പൊട്ടിക്കരഞ്ഞു പോയി കലമാസ്റ്റർ.തന്റെ ചിത്രങ്ങൾ പങ്കുവെച്ച കലാ മാസ്റ്റർ ഇങ്ങനെ കുറിച്ച് അവൾ  എന്നോട് പറഞ്ഞു നാട്ടിൽ ഇല്ല എന്നും എന്റെ  സ്പെഷ്യൽ ദിവസമായ ഇന്ന് അവൾ ഉണ്ടാകില്ല എന്ന് ഞാൻ വിഷമിച്ചിരുന്നു, എന്നാൽ അപ്രതീഷിതമായി മീന എന്നെ കാണാൻ എത്തി. ഈ മീനയുടെ സർപ്രൈസ് തനിക്കു മറക്കാൻ കഴിയില്ല എന്നും കാലമാസ്റ്റർ പറഞ്ഞു.