മലയാളികളുടെ പ്രിയങ്കരി ആയി മാറിയ താരമാണ് മഞ്ജു പിള്ള,നാടകത്തിൽ കൂടിയാണ് മഞ്ജു അഭിനയത്തിലേക്ക് എത്തിചേർന്നത്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലിൽ ആണ് മഞ്ജു ഏറെ പ്രശശ്ത. എസ് പി പിള്ളയുടെ പേരമകളാണ് മഞ്ജു പിള്ള. അഭിനയത്തിൽ ഉള്ള തന്റെ മികവ് തെളിയിച്ച താരം ഇപ്പോൾ കൃഷിയിലും തനിക്ക് ശോഭിക്കാൻ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ്,വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുണ്ടെങ്കിലും നടിയുടെതായി എല്ലാതരം പ്രേക്ഷകരും ഏറ്റെടുത്ത പരമ്പരയായിരുന്നു തട്ടീം മുട്ടീം. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

മഞ്ജു പിള്ള അഭിനയിക്കുന്ന തട്ടീം മുട്ടീം ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് . മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ പുതിയ വിശേഷങ്ങളൊക്കെയായി പ്രേക്ഷകരെ കൈയിലെടുത്തിരിക്കുകയാണ്. പരമ്പരയിലെ മീനാക്ഷിയും കണ്ണനും അര്‍ജുനനും മോഹനവല്ലിയുമൊക്കെ എന്നും ഇഷ്ട താരങ്ങളുമാണ്. അടുത്തിടെയാണ് പരമ്പരയില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. അര്‍ജുനന്റെയും മോഹനവല്ലിയുടെയും മകള്‍ മീനാക്ഷിയ്ക്കാണ് കുഞ്ഞുങ്ങളുണ്ടാവുന്നത്. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളെല്ലാം നേരത്തെ തരംഗമായിരുന്നു. ഭാഗ്യലക്ഷ്മിപ്രഭു ആണ് മീനാക്ഷിയായിട്ടെത്തുന്നത്. മഞ്ജു പിള്ള അഭിനയിച്ച ഹോം സിനിമ ഏറെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ,

ഇപ്പോൾ മഞ്ജു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്.  താരം പറയുന്നത് ഇങ്ങനെ,ഒന്ന് തന്റെ കഥാപാത്രത്തിന് പ്രായം തോന്നിപ്പിക്കണം, രണ്ട് മഞ്ജു പിള്ള എന്ന വ്യക്തിയെ അവിടെ കാണുകയേ ചെയ്യരുത് എന്നതായിരുന്നു രൂപമാറ്റം വരുത്തിയതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ഈ രണ്ടു കാരണങ്ങള്‍ കൊണ്ടാണ് പല്ലു വച്ചതും ശരീരഭാഷയ്ക്ക് വ്യത്യസ്തത കൊടുത്തതുമെല്ലാം.ഒന്ന് തന്റെ കഥാപാത്രത്തിന് പ്രായം തോന്നിപ്പിക്കണം, രണ്ട് മഞ്ജു പിള്ള എന്ന വ്യക്തിയെ അവിടെ കാണുകയേ ചെയ്യരുത് എന്നതായിരുന്നു രൂപമാറ്റം വരുത്തിയതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ഈ രണ്ടു കാരണങ്ങള്‍ കൊണ്ടാണ് പല്ലു വച്ചതും ശരീരഭാഷയ്ക്ക് വ്യത്യസ്തത കൊടുത്തതുമെല്ലാം. എന്നാണ് താരം പറയുന്നത്