മലയാളികളുടെലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. എന്നാൽ താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറി പിന്നീട് ഒരു ഇടവേളക്കു ശേഷംമുള്ള് തിരിച്ചു വരവിൽ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.നായികയായ ആദ്യ സിനിമയ്ക്കൊപ്പം തന്നെ മഞ്ജു വാര്യരും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച ആവുകയായിരുന്നു. പിന്നീട് പുറത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്.

താരത്തിന്റെ രണ്ടാം തിരിച്ച വരവ് ഒരു ശക്തമായതായിരുന്നു. എന്നാല്‍ ആദ്യ വരവില്‍ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റമായിരുന്നു. ഇതെല്ലാം തന്നെ വൈറലുമായിരുന്നു.ഇപ്പോഴിത മഞ്ജുവിന്റെ മാറ്റത്തെകുറിച്ച് പറയുകയാണ് സംവിധായകരായ കമലും സത്യന്‍ അന്തിക്കാടും. ഒരു ചാനല്‍ പരിപാടിയില്‍ മഞ്ജു അതിഥിയായി എത്തിയപ്പോഴാണ് നടിയുടെ മാറ്റത്തെ കുറിച്ചും ചെറിയ കുസൃതിയെ കുറിച്ചും സംവിധായകര്‍ വെളിപ്പെടുത്തിയത്. മഞ്ജുവാര്യര്‍ ഒരു കുസൃതിക്കാരി ആയിരുന്നു എന്നാണ് ഇരുവരും പറയുന്നത്

മഞ്ജു ഒരു നല്ല നർത്തകിയും കൂടി ആയിരുന്നു. അന്ന് ലോഹിതദാസ് വായിക്കാനായി ചില പുസ്തകങ്ങളൊക്കെ കൊണ്ട് വന്ന് മഞ്ജുവിന് കൊടുക്കുമായിരുന്നു. എന്നിട്ട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിച്ചോ എന്ന് ചോദിക്കുമ്പോാള്‍ വായിച്ചുവെന്ന് കള്ളം പറയും. എന്നിട്ട് എന്റെ മുഖത്ത് നോക്കി കണ്ണടച്ച് കാണിക്കുമായിരുന്നെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.കമൽ ചിത്രമായ ആമി യിലെ വേഷം കണ്ടാണ് സത്യൻ അന്തിക്കാട് കമലിനോട് പറഞ്ഞു മഞ്ജുവിന്റെ നല്ല മാറ്റത്തെ കുറിച്ച്.ആദ്യ വരവില്‍ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടതെന്നാണ് സംവിധായകന്‍ പറയുന്നത്. തുടക്കത്തില്‍ സെറ്റിലും മറ്റും കുറച്ച് കുസൃതിക്കാരിയായിരുന്നു മഞ്ജു. എന്നാല്‍ അന്നും ഇന്നും സംവിധായകന്റെ നായികയാണ് മഞ്ജു. അതിനൊരു മാറ്റവും ഇല്ലെന്ന് കമല്‍ പറയുന്നു.നല്ലൊരു കഥാപാത്രം ചെയ്യാൻ മഞ്ജുവിനെ സാധിക്കൂ എന്നാണ് ഇരുവരും പറയുന്നത്.