1992-ല്‍ ജോഷി സം‌വിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ്‌ കൗരവര്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ടെത്തിച്ച ക്ലൈമാക്സ് രംഗമായിരുന്നു ചിത്രത്തിലേത്. ഈ രീതിയിൽ കഥ പറഞ്ഞു കൊണ്ട് അവസാനിപ്പിച്ച ചിത്രങ്ങള്‍ മലയാളത്തില്‍ അധികമില്ല. അത്തരത്തില്‍ ഒരു ചിത്രമാണ് കൗരവര്‍ എന്ന ചിത്രം. ലോഹിതദാസാണ്‌ ഈ ചിത്രത്തിന്റെ രചന നിര്‍‌വ്വഹിച്ചിരിക്കുന്നത്. സംവിധാന മികവിനോപ്പം മികച്ച തിരക്കഥയും മികവുറ്റ അഭിനയ പ്രതിഭകളുടെ സാന്നിധ്യത്താലും സമ്പന്നമാണ് ചിത്രം. കന്നഡ അഭിനേതാവായിരുന്ന വിഷ്ണുവര്‍ധൻ തിലകൻ, മുരളി, അഞ്ജു, ബാബു ആന്റണി, ഭീമൻ രഘു എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

 പ്രേക്ഷകരുടെ ഉള്ളിൽ  ചിത്രം ബാക്കി വെയ്ക്കുന്ന ആകാംക്ഷ അത് ഒരു വലിയ ചോദ്യചിഹ്നം തന്നെയായിരുന്നു. കഥ പുരോഗമിക്കുന്നതിനൊപ്പം  വളരുന്ന ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെ ആൻറണി എന്ന കഥാപാത്രം. ഗുണ്ടായിസം തൊഴിൽ ആക്കിയ ആന്റണി പിന്നീട് അതില്‍ നിന്നും പിന്തിരിഞ്ഞ് സ്വസ്ഥവും സമാധാനവുമായ ഒരു കുടുംബ ജീവിതം നയിച്ച ആന്റണിക്ക് അതെല്ലാം നഷ്ടപ്പെടുന്നു. പ്രതികാരദാഹിയായി വര്‍ഷങ്ങള്‍ നീണ്ട കാരാഗൃഹവാസം അയാളെ കൂടുതല്‍ പരുക്കനാക്കി മാറ്റുകയാണ്. തന്റെ സംഘാംഗങ്ങള്‍ക്കൊപ്പം ജയില്‍ വിമോചിതനാവുകയാണ്  ആന്റണി.

പക്ഷേ ലക്ഷ്യത്തിന്  തൊട്ടടുത്തെത്തവേ ആന്റണിക്ക്  മനം മാറ്റം സംഭവിക്കുന്നു. ചിത്രത്തിലെ നിർണായക രംഗങ്ങളാണ് പിന്നീട് കാണുന്നത്. ആ മനം മാറ്റത്തിന്റെ പിന്നിലെ രഹസ്യമാണ് കഥാ തന്തു. ചിത്രത്തിലെ മൂന്നു പെണ്‍കുട്ടികളില്‍ ഒരാൾ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകള്‍ ആണ്‌ അത് ആരാണ് എന്നത്. വെളിപ്പെടുത്താതെ ആണ് ചിത്രം അവസാനിക്കുന്നത്. എന്നാല്‍ ചിത്രം ഇറങ്ങി അന്നു തൊട്ട് ഇന്നോളവും അതൊരു ചോദ്യമായി തന്നെ അവശേഷിക്കുന്നു.ആരാണ് മമ്മൂട്ടിയുടെ മകൾ എന്ന്  ഇന്നും ആരാധകര്‍ ചോദിക്കുന്ന ചോദ്യമാണ്. പല അഭിമുഖങ്ങളിലും സംവിധായകനും അഭിനേതക്കളും ഇതിനെ കുറിച്ച്‌ ചോദിച്ചിട്ടു ണ്ടെങ്കിലും കൃത്യമായൊരു ഉത്തരം ആരും നൽകിയിട്ടില്ല. യാഥാര്‍ത്ഥ്യം. എന്നാല്‍ കുറച്ചു നാള്‍ മുൻപ് ഒരു ഒണ്‍ലൈൻ യൂട്യൂബ് ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ സിനിമയിലെ സൂചനകള്‍ വച്ച്‌ മമ്മൂട്ടിയുടെ മകള്‍ ആരെന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

ശ്രീക്കുട്ടി, പാറുക്കുട്ടി, നന്ദിനിക്കുട്ടി എന്നിങ്ങനെ മൂന്നുപേരില്‍ സിനിമയുടെ വിവിധ സീനുകളിലായി മമ്മൂട്ടിയുടെ കഥാപാത്രവുമായി കൂടുതല്‍ സാമ്യം അല്ലെങ്കില്‍ വിവിധ സീനുകളെ അത്തരത്തില്‍ ബന്ധിപ്പിക്കാൻ ശ്രമിച്ചു കൊണ്ടാണ് ആരാണ് മകള്‍ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത്. ഒടുവില്‍ മൂന്നുപേരെയും താരതമ്യം ചെയ്ത ശേഷം രുദ്ര അവതരിപ്പിച്ച ശ്രീക്കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടിയുടെ മകളായി കണ്ടെത്തുന്നത്. ഇതോടെ വീഡിയോയില്‍ പറയുന്ന സൂചനകള്‍ മനസിലിട്ടു കൊണ്ട് ചിത്രം കാണുന്ന ഏതൊരാള്‍ക്കും വീഡിയോയില്‍ പറയുന്ന നിഗമനത്തില്‍ തന്നെ എത്താൻ സാധിക്കും. എന്തായാലും സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും സിനിമ വെളിപ്പെടുത്താതെ പോയ ആ രഹസ്യത്തിന്റെ ഉത്തരം ഏറെക്കുറെയെങ്കിലും കണ്ടെത്താനായി എന്നു തന്നെ പറയാം. ഏതായാലും മമ്മൂട്ടിയുടെ മകൾ ആരെന്നു ക്ലൂ കിട്ടിയ സ്ഥിതിക്ക്  കൗരവർ  ഒന്നുകൂടി കണ്ട് മകളെ ആരെന്നു ഉറപ്പിക്കാം.