മലയാളികളുടെ പ്രിയ താര കുടുംബം ആണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും, ഇപ്പോൾ മല്ലികയുടെ വീടിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. മക്കൾ എല്ലാവരും  ഇപ്പോൾ  കൊച്ചിയിൽ ആണ് താമസം, തിരുവനന്തപുരത്താണ്  താൻ താമസിക്കുന്നത് നടി പറയുന്നു. താരത്തിന്റെ ഈ വീഡിയോയിൽ തന്റെ കുടുംബത്തിന്റെ മൊത്തം ഫോട്ടോസും കാണാം. അത് ഓരോന്നായി താരം അവതാരകയെ കാണിക്കുകയാണ്.

ദേ ഇരിക്കുന്നു ഡെയിലി ഫ്‌ളൈറ്റില്‍ വന്ന് കണ്ടിട്ട് പോകുന്ന ഇളയ സന്താനം  എന്നാണ് പൃഥ്വിരാജിന്റെ ചിത്രം ചൂണ്ടിക്കാണിച്ച് മല്ലിക പറയുന്നത്. ഇന്ദ്രജിത്ത്, പൂര്‍ണിമ, സുപ്രിയ, കൊച്ചുമക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത എന്നിവരുടെ ചിത്രങ്ങളും വീഡിയോയില്‍ കാണാം.ഓരോ ചിത്രത്തിനു പിന്നിലുള്ള കഥയും മല്ലിക പറയുന്നുണ്ട്, സുകുമാരന് കുറിച്ചും നടി പറയുന്നു.

വിവാഹ ചിത്രവും ഷൂട്ടിംഗിന് പോകുന്ന ചിത്രങ്ങളും ഇതിനൊപ്പമുണ്ട്. അതേസമയം, ‘സുരഭിയും സുഹാസിനിയും’ എന്ന സീരിയലാണ് മല്ലിക ഇപ്പോള്‍ അഭിനയിക്കുന്നത്.നാന്‍സി റാണി, ‘ജമാലിന്റെ പുഞ്ചിരി, കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍, ഹണി ട്രാപ് എന്നീ സിനിമകളാണ് നടിയുടെതായി ഒരുങ്ങുന്നത്. ‘സന്തോഷം’ എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.