മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് കോട്ടയം നസീർ, താരം ഇപ്പോൾ നടൻ അബിയെ കുറിച്ചും, അദ്ദേഹത്തിന്റെ മകൻ ഷെയിനിന്റെ വാർത്തയെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. മലയാള സിനിമയിൽ ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയ നടന്മാരിൽ ഒരാൾ ആണ് ഷെയിൻ, ഷെയ്‌നിന്റെ ഈ വാർത്തയെ കുറിച്ച് കേട്ടപ്പോൾ ശരിക്കും സങ്കടം ഉണ്ടായി കോട്ടയം നസിർ പറയുന്നു.
എനിക്ക് ഷെയിനുമായി വലിയ കണക്ഷൻ ഒന്നുമില്ല, എന്നാൽ ഷെയ്‌നിന്റെ ബാപ്പ അബിക്കയെ എനിക്കറിയാം, ഞങ്ങൾ തമ്മിൽ ഒരുപാടു സ്റ്റേജ് പരിപാടികളിൽ പങ്കെടുത്തിരുന്നു, അന്ന് അദ്ദേഹത്തിന്റെ വേദന എനിക്കറിയാമായിരുന്നു. ഒരു കലാകാരൻ ഉയര്ന്ന മേഖലയിൽ എത്തണമെന്ന് വിചാരിക്കുമോ അതുപോലെ ഒരാൾ ആയിരുന്നു ആദ്ദേഹം.
ഒരു നല്ല കലാകാരൻ ആയിരുന്നു അദ്ദേഹം എന്നാൽ അദ്ദേഹത്തിന് ഉയർന്ന മേഖലയിൽ എത്താൻ കഴിഞ്ഞിട്ടില്ല, അദ്ദേഹത്തിന്റെ ആ ഒരുവേദന ഞാൻ അറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന്റെ ഇങ്ഗനൊരു വാർത്ത കേൾക്കുന്നതിൽ ഒരുപാടു സങ്കടം ഉണ്ട് കോട്ടയം നാസിർ പറയുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല, പ്രാർത്ഥിക്കുന്നു നല്ലതിന നടൻ പറയുന്നു.