മലയാള സിനിമയിൽ നല്ല കഥകൾ കൊണ്ട് സിനിമ തീർത്ത സംവിധായകൻ ആണ് കമൽ, ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ സ്രെദ്ധ ആകുന്നത്. എന്നെ പോലെ തന്നെ വലിയ സെൻസെറ്റിവ് ഉള്ള ആളാണ് മമ്മൂട്ടിയും കാരണം എന്തെന്നാൽ ഞങ്ങൾ ഒരുമിച്ചു സംസാരിക്കുമ്പോൾ പലപ്പോഴും എനിക്കതു ഫീൽ ചെയ്യ്തിട്ടുണ്ട് കമൽ പറയുന്നു. സംസാരിക്കുമ്പോൾ എപ്പോൾ ആണ് അടി വീഴുക എന്ന് പറയാൻ കഴിയില്ല കമൽ പറയുന്നു.
ഞാനും മമ്മൂക്കയും തമ്മിൽ സംസാരിച്ചാൽ എപ്പോൾ അടി വീഴുമെന്നു പറയാൻ കഴിയില്ല, എന്നാൽ ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ പിണങ്ങിയതായി ഒരു ഓർമയില്ല. ഞാൻ സംസാരിക്കുമ്പോൾ അദ്ദേഹം മുഖം വീർപ്പിച്ചു നിന്നാൽ മനസിലാകും ഞാൻ പറഞ്ഞത് അങ്ങോട്ട് ഇഷ്ട്ടപെട്ടട്ടില്ല അങ്ങനെ അദ്ദേഹത്തിന് മുഖം വീർപ്പിച്ചു നില്പുണ്ട് കമൽ പറയുന്നു.
അദ്ദേഹത്തിന്റെ ആ സ്വഭാവം മാറ്റി നിർത്തിയാൽ ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാൻ വളരെ സുഖമാണ്, സിനിമയിൽ വരുന്നതിനും മുൻപ് എനിക്കദേഹത്തെ പരിചയം ഉണ്ട്. എറണാകുളത്തു വെച്ചിട്ടു ഒരു അമ്മാവൻ വഴി ഒരു പരിചയം ഉണ്ട്, പിന്നീട് അദ്ദേഹത്തെ വെച്ച് ചെയ്യ്ത സിനിമകളിലെല്ലാം തന്നെ ആ ഊഷ്മളമായ ബന്ധം പുലർത്തിയിരുന്നു, ഞങ്ങളൊക്കെ വന്ന കാലഘട്ടത്തിൽ അങ്ങനൊരു ഒത്തൊരുമ ഉണ്ടായിരുന്നു, അതിപ്പോളും തുടർന്ന് പോകുന്നു കമൽ പറയുന്നു.