പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രമാണ് കാപ്പ . പൃഥ്വിരാജ് കോട്ട മധു എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്. ദേശീയ പുരസ്കാരം ലഭിച്ചതിനു ശേഷം ആണ് ഈ കഥാപാത്രത്തിലേക്ക് അപർണ ബാലമുരളി എത്തിയിരുന്നത്.എന്നാൽ ഇപ്പോൾ അപർണ ബലമുരളിയുടെ ചിത്രം വെച്ചിട്ടുള്ള പോസ്റ്റർ പൃഥ്വിരാജ് പുറത്തു ഇറങ്ങിരിക്കുകയാണ്.
എന്നാൽ ചിത്രം ഡിസംബർ 22 ന് തിയറ്ററുകളിൽ എത്തുകയാണ്. ഏറെ പ്രതീക്ഷകൾ ഉള്ള ചിതമാണ് ഇത്.തിരുവന്തപുരം നഗരത്തെ ആസ്പദമാക്കിയാണ് ചിത്രത്തിൽ ഉള്ളത്.ലോക്കൽ ഗുണ്ടകളുടെ കഥയാണ് സിനിമ പറയുന്നത് എന്ന് പറയുന്നു.ആസിഫ് അലി,ദിലീഷ് പോത്തൻ അന്ന ബെൻ, ജഗദീഷ് നന്ദു തുടങ്ങിയവരും മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നുണ്ട്.