നാന് ‘നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോൻ, അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഡയലോഗാണിത്, ഇത് പറഞ്ഞത് നടൻ ബാല ആയിരുന്നു,ഇത് ട്രോളുകളായും ബാലക്കു നേരെ എത്തിയിരുന്നു,അതുപോലെ ഇത് പറഞ്ഞ ടിനിടോമിനോട്,രമേശ്  പിഷാരടിയോടും   അടങ്ങാത്ത ദേഷ്യം പ്രകടിപ്പിക്കുംകയും ചെയ്യ്തിരുന്നു ബാല.രമേശ് പിഷാരടിയും പൃഥ്വിരാജും അടക്കമുള്ളവരും ഇതിൽ പ്രതികരണവുമായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ നടൻ ടിനി ടോമും ഉണ്ണി മുകുന്ദനും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ആരാധകർക്കിടയിൽ വൈറൽ.


ഒരുമിച്ചൊരു യാത്ര. എക്കാലവും സുഹൃത്തുക്കള്‍. ഞങ്ങൾ ഒരു ലമണ്‍ ടീ കുടിച്ചു എന്നാണ് ടിനി ടോം ചിത്രതത്തിനു തലക്കെട്ട് നല്കിയിരിക്കുന്നത്. ഇപ്പോൾ എടുത്ത ചിത്രമാണിതെന്നും ടിനി ടോം പറയുന്നുണ്ട്. ഉണ്ണി മുകുന്ദനും ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്.ഈ  പോസ്റ്റിനു താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത് ,എന്നാൽ പലരും ചോദിക്കുന്നു എവിടെ പൃഥ്വിരാജ് ,എവിടെ അനൂപ്മേനോൻ .ഈ  ഫോട്ടോയിൽ വരെയും കൂടി ഉൾപ്പെടുത്തണം എന്നും ആരാധകർ പറയുന്നു.

മൂന്ന് പേർക്കും കൂടി ഒരു ലെമൺ ടീ എടുക്കട്ടെയെന്നും ബാലയുടെ പിണക്കം മാറിയോ എന്നും കമന്റുകളിൽ ചോദിക്കുന്നവരുണ്ട്.ബാലയുടെ നല്ല മനസാണ് നിങ്ങളെ കൂടെ കൂട്ടിയതെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ത്രിമൂർത്തികൾ എങ്ങോട്ടാണ് യാത്രയെന്നും പലരും ചോദിക്കുന്നുണ്ട്. ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലാണ്.