ഓരോ ദിവസവും സംസ്ഥാനത്ത് നിരവധി തെരുവ് നായകളുടെ ആക്രമണ വാർത്തയാണ് പുറത്ത് വരുന്നത്. ഈ തെരുവ് നായകളെ എന്തുചെയ്യണം എന്നറിയാതെ അവസ്ഥയിലാണ് സർക്കാർ പോലും. എന്നിരുന്നാലും തെരുവ് നായക്കളെ കൊന്നൊടുക്കാനുള്ള അനുമതിയ്ക്കായി സുപ്രീം കേടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കേരളസർക്കാർ.

തെരുവ് നായകളെ പുന:രധിസിപ്പിക്കുകയാണെന്ന് പറയുന്ന മൃഗസ്‌നേഹികളും അല്ല കൊന്നൊടുക്കണം എന്നു പറയുന്നവരുമായി നിരവധി പേർ രംദഗത്തു വരുന്നുണ്ട്.എന്നാൽ ഈ പ്രശ്‌നത്തെക്കുറിച്ച് നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചത് എന്താണെന്നറിയാമോ?

പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ച് ആളുകളുടെ അനുഭവവും വന്നുകഴിഞ്ഞാൽ തീരാവുന്ന പ്രശ്‌നങ്ങളെ കേരളത്തിലുള്ളൂവെന്ന് ഹരീഷ് പേരടി തന്റെ ഫേസ് ബുക്കിൽ കുറിച്ചു.

നിലവിൽ പട്ടിഫാമിനുള്ള ലൈസൻസ് കിട്ടാനുള്ള പ്രയാനം മാത്രെമേയുള്ളുവെന്നും കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രിമിനൽ കുറ്റം തന്നയാണെന്ന് ഹരീഷ് പേരടി പറയുന്നു.