നടിയും മോഡലുമായ ഗായത്രി സുരേഷ്‌മ സുഹൃത്തും സഞ്ചരിച്ച കാർ വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് .  ഗായത്രിയേയും സുഹൃത്തുക്കളെയും മറ്റ് യാത്രക്കാര്‍ തടഞ്ഞുവെച്ചു..കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത് .ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ് .ഗായത്രിയും സുഹൃത്തും സഞ്ചരിച്ച വാഹനം മറ്റൊരു  വാഹനത്തിൽ ഇടിക്കുകയും ഇവർ വണ്ടി നിർത്താതെ പോകുകയുമായിരുന്നു .ഇതിൽ രോക്ഷാകുലരായ വാഹന ഉടമകൾ ഇവരെ പിന്തുടർന്ന് പിടിക്കുകയായിരുന്നു .ഗായത്രിയുടെ സുഹൃത്തു ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് .തങ്ങളുടെ വാഹനം തടഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്നതും വിഡിയോയിൽ കാണാം .വീഡിയോയയില്‍ ഗായത്രിയോടും സുഹൃത്തിനോടും ആളുകള്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്യുന്നത് കാണാം.

വിഡിയോ വൈറലായി മാറിപ്പോയതോടെ സംഭവത്തിൽ  വിശദീകരണവുമായി ഗായത്രി  രംഗത്തെത്തിയിട്ടുണ്ട്.തങ്ങൾ മുമ്പിലുള്ള വാഹനത്തെ   ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതില്‍ വാഹനങ്ങളുടെ സൈഡ് മിറര്‍ പോയിരുന്നു. അല്ലാതെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. പേടിച്ചിട്ടാണ് വണ്ടി നിർത്താതെ പോയത് .സംഭവിച്ച തെറ്റിന് ഞങ്ങൾ മാപ്പ് പറഞ്ഞു പക്ഷെ അവർ പോലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു .അവസാനം പോലീസ് എത്തി   കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു .എന്നും നടി പറഞ്ഞു .