Connect with us

സീരിയൽ വാർത്തകൾ

മൃദുലയുടെ പോസ്റ്റ് കണ്ടു യുവയെ കുറ്റപ്പെടുത്തി ആരാധകർ!!

Published

on

മിനിസ്ക്രീൻ  രംഗത്തു പ്രേക്ഷകർക്ക്‌  പ്രിയങ്കരായ താരദമ്പതിമാർ ആണ് യുവ കൃഷ്ണനും, മൃദുല വിജയും. ഇരുവർക്കും ഇപ്പോൾ ഒരു മകൾ കൂടിയുണ്ട്. ധ്വനിക്കുട്ടിയുടെ വീഡിയോസും, ഫോട്ടോസുമെല്ലാം താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയിൽ മൃദുല പങ്കുവെച്ച പോസ്റ്റ് കണ്ടു ആരാധകർ യുവയെ കുറ്റപ്പെടുത്തുകയാണ്. മൃദുലയുടെ ആ പോസ്റ്റിന്റെ രൂപം ഇങ്ങനെ.അര്ധരാത്രി ആയിട്ടും മകൾ ഉറങ്ങുന്നില്ല, എന്ന് പറഞ്ഞുകൊണ്ടാണ് മൃദുല ഈ വീഡിയോ തുടങ്ങുന്നത്.


കട്ടിലില്‍ കിടക്കുന്ന കുഞ്ഞിന്റെ അടുത്തിരുന്ന് അവള്‍ കൡക്കുന്നതാണ് വീഡിയോയില്‍ നടി പകര്‍ത്തിയത്. എന്നെയും ഉറക്കില്ല, അവളും ഉറങ്ങില്ല, എന്നാണ് ഈ വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നതും.ഉറക്കമില്ലാത്ത രാത്രിയുണ്ടാവുമെന്ന് എല്ലാവരും തമാശയായി പറയാറുണ്ടെങ്കിലും ശരിക്കും ഇതാണ് അതെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം മൃദുല കുഞ്ഞിനെ നോക്കി കഷ്ടപ്പെടുമ്പോള്‍ ഇതൊന്നും അറിയാതെ യുവ അഭിനയത്തില്‍ സജീവമാകുന്നത്.


എന്നാല്‍ മൃദുലയും കുഞ്ഞും പലപ്പോഴും യുവയുടെ കൂടെ ലൊക്കേഷനിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. യുവ നായകനായി അഭിനയിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ ധ്വനിയും അഭിനയിക്കുന്നുണ്ട്, മകളെ കൂടി അഭിനയത്തിലേക്ക് എത്തിച്ചതിനാല്‍ വൈകാതെ മൃദുലയും തിരിച്ച് വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.യുവയുമായിട്ടുള്ള വിവാഹത്തിന് തൊട്ട് പിന്നാലെയാണ് തുമ്പപ്പൂ സീരിയലിലേക്ക് മൃദുല എത്തുന്നത്.

 

Advertisement

സീരിയൽ വാർത്തകൾ

ഇന്നും താൻ താമസിക്കുന്നത് വാടക വീട്ടിൽ എനിക്ക് സ്വന്തമായി വീടില്ല  തങ്കച്ചൻ!!

Published

on

നിരവധി കോമഡി സ്‌കിറ്റുകൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് തങ്കച്ചൻ വിതുര. ഒത്തിരി ദുരിതം പേറിയാണ് താൻ ഈ നിലയിൽ എത്തിയതെന്നും താരം പറയുന്നു. ആ ദുരിതങ്ങളെ കുറിച്ച് താരം തുറന്നു പറയുകയാണ് ഇപ്പോൾ. ചെറുപ്പത്തിൽ കഴിക്കാൻ ഭക്ഷണമോ, വസ്ത്രങ്ങളോ ഒരു വീടുപോലും സ്വന്തമായി ഇല്ലായിരുന്നു. ഇന്നും തനിക്കു സ്വന്തമായി ഒരു വീടുപോലുമില്ല, ഒരു വാടക വീട്ടിൽ ആണ് കഴിയുന്നത്,


വീട്ടിലെ സാമ്പത്തികം വളരെ മോശമായിരുന്നു. സ്വന്തമായി വീട് പോലുമില്ല. അന്നും വാടക വീടായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്. വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വീട്ടില്‍ ഏഴ് മക്കളുണ്ടായിരുന്നു. മൂന്ന് ആണുങ്ങളും നാല് പെണ്ണുങ്ങളും. അവരില്‍ ആറാമത്തെയാളാണ് ഞാന്‍. അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ കൂലിപ്പണിക്കാരായിരുന്നു. ഇപ്പോഴും ചുറ്റുവട്ടത്തായി എല്ലാവരും താമസിക്കുന്നുണ്ട്. ഞാന്‍ മാത്രം കുറച്ച് പ്രൈവസിയ്ക്ക് വേണ്ടി മാറി വാടകയ്ക്ക് താമസിക്കുന്നു.


കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടി. അന്നത് അറിയില്ല, നമ്മള്‍ അവിടെയും ഇവിടെയും ഓടി കളിച്ച് നടക്കുമ്പോള്‍ മാതാപിതാക്കള്‍ ഭക്ഷണം തരാനുള്ള കഷ്ടപ്പാടിലായിരിക്കും. ഇന്നാണ് ആ കഷ്ടപ്പാട് എന്താണെന്ന് മനസിലാക്കുന്നത്. താൻ പത്താം  ക്ലാസ് വരെ പഠിച്ചിട്ടുള്ളു. അന്നും കലയോട് ആയിരുന്നു താല്പര്യം. അങ്ങനെ ഇന്നും ഞാൻ ഒരു കലാകാരനായി തന്നെ ജീവിക്കുന്നതിൽ അഭിമാനം ആണുള്ളത്എന്നാൽ ബുദ്ധിമുട്ടുകൾ ഒന്നും മാറിയില്ല തങ്കച്ചൻ പറയുന്നു.

Continue Reading

Latest News

Trending