ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന് മലയാളികളുടെ ഇഷ്ടനായികയായി മാറിയ താരമാണ് ദേവയാനി എന്നാൽ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി , തെലുങ്ക് എന്നി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വതേഷി ആയാണ് താരം വളർന്നതെങ്കിലും മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയതിൽ പിന്നെ ഒരു മലയാളി നടി എന്നപോലെ നെഞ്ചിലേറ്റുകയായിരുന്നു പ്രേഷകർ. കിന്നരിപ്പുഴയോരം എന്ന മലയാള സിനിമയിലൂടെ കടന്നുവന്ന ദേവയാനി പിന്നീട് അച്ഛൻ രാജാവ് അപ്പൻ ജേതാവ്, കിണ്ണം കട്ട കള്ളൻ, കാതിൽ ഒരു കിന്നാരം,സുന്ദര പുരുഷൻ, ബാലേട്ടൻ, നരൻ, ഒരുനാൾ വരും എന്നിങ്ങനെ നിരവധി മലയാള സിനിമയിൽ അഭിനയിക്കുകയുണ്ടായി.

ദേവയാനി മലയാളി പ്രക്ഷകർക്കായി നൽകിയ കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതായിരുന്നു. ഒരു അഭിനേതാവിനപ്പുറം നിർമ്മാതാവും വിധികർത്താവ് സീരിയൽ നായിക എന്നിങ്ങനുള്ള മേഖലകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മറ്റുഭാഷകൾ അഭിനയിക്കുന്നില്ലെങ്കിലും തെലുങ്ക് സിനിമ സീരിയൽ രംഗങ്ങളിൽ സജീവമാണ് ദേവയാനി. സംവിധായകൻ രാജകുമാരൻ ആണ് ദേവയാനിയെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹം പ്രണയ വിവാഹമായിരുന്നു. ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചു സുഹൃത്തുക്കൾ ആക്കുകയായിരുന്നു പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിത്തിരിയുകയായിരുന്നു.

എന്നാൽ ഇരുവരുടെയും പ്രണയ ബന്ധം പുറത്തറിഞ്ഞതോടെ സിനിമ താരങ്ങൾ ഉൾപ്പടെ ആക്ഷേപഹാസ്യം പറയുകയുണ്ടായി. വേറൊന്നുമല്ല സൗന്ദര്യം എന്ന മാനദണ്ഡം വെച്ച് വ്യക്തികളെ അളക്കുന്ന മുഖം മൂടിയണിഞ്ഞ സമൂഹമാണ്. ഇതായിരുന്നു ഇരുവരും നേരിട്ട പ്രധാന പ്രശ്നം. രാജകുമാരന് സൗന്ധര്യം കുറഞ്ഞു എന്നതായിരുന്നു പ്രധാനമായുള്ള പ്രശ്നം. ഇത്രെയേറെ താര മൂല്യം ഉള്ള ദേവയാനിക്ക് കുള്ളനും കറുത്തവനുമായ ഒരാളെ ആണോ പ്രണയിക്കാൻ കിട്ടിയതെന്നും സിനിമ മേഖലയിൽ അടക്കം പറച്ചിൽ ഉണ്ടായിരുന്നു. ഈ അടക്കം പറച്ചിൽ എല്ലാം തന്നെ എന്റെ കുടുംബത്തിലും പറയുകയുണ്ടായി. ഇതിനു പിന്നാലെ ഇരുവരുടെയും ബന്ധത്തെ കുടുബവും എതിർത്തിരുന്നു.എന്നാൽ യാതൊരു മാനദണ്ഡങ്ങളും വെച്ച് പ്രണയിക്കാത്ത ദേവയാനിക്ക് സ്നേഹം എന്ന ഒറ്റ വികാരത്തിനു മാത്രമേ അന്നും ഇന്നും കീഴ്പ്പെടേണ്ടിവന്നിട്ടുള്ളൂ.

എതിർപ്പുകൾ കൂടിയതോടെ എല്ലാരേയും അവഗണിച്ച് രണ്ടായിരത്തി ഒന്നിൽ ഒളിച്ചോടി ആണ് ഇരുവരും വിവാഹം കഴിച്ചത്. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം വിമർശിച്ചവർക്കുള്ളിൽ നല്ലൊരു കുടുംബ ജീവിതം കാഴ്ച വെച്ചു വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഇരുവരും. തന്റെ ഭർത്താവിനെക്കുറിച്ചുള്ള ദേവയാനിയുടെ വാക്കുകൾ ഇങ്ങനെ…

തന്റെ ഭർത്താവിനെ സൗന്ദര്യം ഇല്ലായ്മ അത് എന്നെ ബാധിക്കുന്ന പ്രശ്നം അല്ല. രാജകുമാരന് സൗന്ദര്യം കുറവുള്ളതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ മനസിലാണ് ഉള്ളത്. താൻ കണ്ടതിൽ ഏറ്റവും സൗന്ദര്യം തന്റെ ഭർത്താവിന് ആണെന്നും, തന്നെ ഒരു കൊച്ചു കുട്ടിയെ പോലെയാണ് ഇപ്പോഴും പരിചരിക്കുന്നത് എന്നും ഒപ്പം ഈ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ദാമ്പത്യ ജീവിതം തങ്ങളുടേതാണെന്നും പറയുകയാണ് ദേവയാനി. ഇരുവർക്കും രണ്ടു കുട്ടികൾ ഉണ്ട്. ഇനിയാ, പ്രിയങ്ക എന്നീ രണ്ടു പെൺകുട്ടികളാണ് ഈ താരദമ്പതികൾക്ക് ഉള്ളത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാറുണ്ട്.