Connect with us

പൊതുവായ വാർത്തകൾ

മദ്യപിച്ച് ഹോസ്പിറ്റലിൽ എത്തി അതിക്രമം :കോമഡി താരം അറസ്റ്റിൽ

Published

on

കൊല്ലം അഞ്ചലിൽ ആശുപത്രിയിൽ മദ്യപിച്ചെത്തിയ റിയാലിറ്റി ഷോ താരം മധു അഞ്ചൽ പോലീസ് പിടിയിലായി . കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ വ്യക്തി ആയിരുന്നു മധു അഞ്ചൽ . കഴിഞ്ഞ ദിവസം ഉച്ചയോടെ ആണ് സംഭവം നടന്നത് .

അഞ്ചൽ ചന്ത മുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികൾ ഇരിക്കുന്ന കസേരയിൽ കയറി കിടന്നു . ജീവനക്കാർ ഇത് ചോദ്യം ചെയ്യുകയും ചെയ്തു . ഇതിനെ തുടർന്നാണ് സംഭവം വഷളാകുന്നത് . കൂടാതെ രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറയുകയും ചെയ്തു . തുടർന്ന് ആശുപത്രി അധികൃതർ തന്നെ അഞ്ചൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു . പോലീസ് എത്തി അനുനയിപ്പിച്ചു കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും മധു അതിനു തയ്യാറാവാത്തതിനെ തുടർന്ന് ഒടുവിൽ ബലം പ്രയോഗിച്ചാണ് ഇയാളെ കൊണ്ട് പോയത് . സ്റ്റേഷനിൽ കൊണ്ട് വന്നു ഇയാൾക്കെതിരെ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് പോലീസ് കേസ് എടുത്തു . ശേഷം അഭിഭാഷകൻ മുഖേന ജാമ്യം എടുത്ത് അമ്മയ്ക്ക് ഒപ്പം ആണ് ഇയാളെ വിട്ടയക്കുന്നത് .

പ്രശസ്ത ചലച്ചിത്ര നടനും റിയാലിറ്റി ഷോ സെലിബ്രിറ്റിയും ഡബ്ബിങ് ആർട്ടിസ്റ്റും ആണ് മധു . ഐഡിയൽ കപ്പിൽ തുടങ്ങിയ ചിത്രത്തിൽ മധു അഭിനയിച്ചിട്ടുണ്ട് .

പൊതുവായ വാർത്തകൾ

ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!

Published

on

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.

Continue Reading

Latest News

Trending