സീരിയൽ വാർത്തകൾ
ഇതിനൊരു പരിഹാരമുണ്ടെന്നു വെച്ചുറങ്ങിയാൽ പിറ്റേന്ന് ഉണരുമെന്ന് എന്തുറപ്പ്, അശ്വതി

ഇപ്പോൾ ജനങ്ങളിൽ ഉയരുന്ന ഒരു വിഷയം തന്നെയാണ് ബ്രഹ്മപുരം തീപിടിത്തം, ഇതിൽ പ്രതിഷേധിച്ചു കൊണ്ട് നിരവധി താരങ്ങൾ മുൻപന്തിയിൽ ഇറങ്ങിയിരുന്നു, ഇപ്പോൾ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് മുന്നോട്ടു എത്തിയിരിക്കുകയാണ്. നിങ്ങൾ ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നീറിപ്പുകയുന്ന ഒരു കൂട്ടം മനുഷ്യർ ഇവിടെ ഉണ്ട്. ഈ പുകമറയിൽ നിങ്ങൾ ക്ക് എത്ര നാൾ ഈ നുണകൾ പറഞ്ഞു രക്ഷപെടാൻ കഴിയും അശ്വതി പറയുന്നു.
എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയില്‍ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വര്‍ഗം മനുഷ്യരാണെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യര്‍ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു.ഒരു കാശ് ചിലവ് ഇല്ലാത്ത സാധനം.
അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ ദിവസം കൊച്ചിക്കാരക്ക് നഷ്ട്ടപെട്ടിരികുന്നത്. ആരുടെ അനാസ്ഥ ആയാൽ പോലും അധികാരികൾ സമാധാനം പറഞ്ഞെ മതിയാകൂ. നിങ്ങൾ നുണകൾക്ക് മേൽ നുണകൾ നിരത്തി ആ പുകമറിക്കുള്ളിൽ എത്ര നാൾ ഇരിക്കും, നിങ്ങൾ നാളെ എല്ലാം പരിഹരിക്കും എന്നുള്ള വിശ്വാസത്തിൽ ഞങ്ങൾ ഉറങ്ങിയാൽ നാളെ ഉണരുമെന്നു എന്തുറപ്പ് അശ്വതി പറയുന്നു, താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.
സീരിയൽ വാർത്തകൾ
തന്റെ ഭാര്യയെ കുറിച്ചറിയാൻ ഒരുപാടു വൈകി പോയി റോൻസൺ

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആണ് റൊൺസൺ വിൻസെന്റ്. ബിഗ്‌ബോസിലെ പ്രകടനം കഴിഞ്ഞ താരം ഇപ്പോൾ ഭാര്യയുമായി വിദേശത്തെ യാത്ര ചെയ്യ്തു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ താരം തന്റെ ഭാര്യ നീരാജയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആദ്യത്തെ യാത്ര മലേഷ്യയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ദുബായിൽ ആണ് തങ്ങൾ എന്നാണ് നടൻ പറയുന്നത്. ഞങൾ ഇരുവരും ചേർന്ന് മരുഭൂമിയിൽ ഒരു ഡിസോർട്ട് ഡ്രൈവ് നടത്തുകയും ചെയ്യ്തിരുന്നു എന്ന് പറയുന്നു.
എന്നാല്‍ തന്റെ ഭാര്യയെ തിരിച്ചറിയാന്‍ താന്‍ കുറച്ചധികം വൈകി പോയെന്ന് പറഞ്ഞാണ് റോണ്‍സനിപ്പോള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ പിന്നിലിരുത്തി മണലാരണ്യത്തിലൂടെ ബൈക്കില്‍ ചീറി പായുകയാണ് നീരജ. പിന്നിലിരുന്ന് കാറി കൂവി ബഹളമുണ്ടാക്കുന്ന സ്വന്തം വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ റോണ്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്, വിഹാഹം കഴിഞ്ഞു ഇപ്പോൾ മൂന്നു വര്ഷം ആയിട്ടുണ്ടെങ്കിലും എന്റെ ഭാര്യയെ തിരിച്ചറിയാൻ ഇപ്പോൾ ദുബായിൽ വരേണ്ടി വന്നു എന്നാണ് റോൻസോൺ പറയുന്നത്.
നിങ്ങളുടെ ഭാര്യമാരുടെ പ്രത്യേക കഴിവുകള്‍ തിരിച്ചറിയാന്‍ അതാതു സാഹചര്യങ്ങളും അവസരങ്ങളും അവര്‍ക്കു കിട്ടണം. അല്ലെങ്കില്‍ പലതും നമ്മള്‍ അറിയാതെ പോകും എന്നാണ് റോൻസോൺ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്, തന്റെ ഭാര്യയുടെ ഈ കഴിവ് തന്നെ താൻ തിരിച്ചറിയാൻ മൂന്നു വര്ഷം കഴിഞ്ഞു ദുബായിൽ വരേണ്ടി വന്നു നടൻ പറയുന്നു.
- സിനിമ വാർത്തകൾ6 days ago
ഐശ്വര്യ രജനി കാന്തിന്റെ വീട്ടിലെ മോഷണം, മുഖ്യ പ്രതികളായ വീട്ടുജോലിക്കാരിയു൦ ,ഡ്രൈവറും അറസ്റ്റിൽ
- Uncategorized5 days ago
ലഹരി വിൽപ്പന കേസിൽ നടി അഞ്ചു കൃഷ്ണ അറസ്റ്റിൽ.
- സിനിമ വാർത്തകൾ5 days ago
‘പുഷ്പ 2’ എത്തുന്നു , എന്നാൽ ഇനിയും സ്വാമി ഗാനത്തിന് ചുവട് വെക്കില്ല രശ്മിക പറയുന്നു
- പൊതുവായ വാർത്തകൾ6 days ago
നിയമ പോരാട്ടത്തിൽ കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ അഭിഭാഷകയായി ഇനി പത്മലക്ഷ്മി
- സിനിമ വാർത്തകൾ7 days ago
ഇനിയും എനിക്ക് രാഷ്ട്രീയം ഇല്ല, എന്നാൽ ഞാൻ പണ്ട് പിടിച്ച ആ പച്ച കൊടിയേ പിടിക്കൂ, ഒമർ ലുലു
- സിനിമ വാർത്തകൾ6 days ago
‘ദസറ’യുടെ ഷൂട്ടിങ് അവസാനിച്ചു , ഇതിന്റെ ഭാഗമായി കീർത്തി സുരേഷ് സ്വര്‍ണ്ണ നാണയം സമ്മാനിച്ചു
- സിനിമ വാർത്തകൾ5 days ago
സിനിമയിലെ സുഹൃത്തുക്കൾ തനിക്കു പാരകൾ, നടി രാധിക