നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് ഭാവന. തന്റെ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമം വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ അനാർക്കലി വേഷത്തിലുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെക്കുന്നത്.
പലതരം കളറുകളിലുള്ള അനാർക്കലി വേഷത്തിലാണ് താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഈ വസ്ത്രത്തിന് ചെറുവിധമുള്ള വലിയ കമ്മലുകളും താരം അണിഞ്ഞിട്ടുണ്ട്. ഗീതു മോഹന്‍ദാസ്, രമ്യ നമ്ബീശന്‍ അടക്കമുളള താരങ്ങള്‍ ഭാവനയുടെ ചിത്രത്തിന് കമന്റ് രേഖപ്പെടുത്തി എത്തിയിട്ടുണ്ട്. ഇതിന് മുൻപും സമാനമായ രീതിയിലുള്ള ചിത്രങ്ങൾ തരാം പങ്ക് വെച്ചിരുന്നു. ഇനി സിനിമയിലേക്ക് തിരിച്ചുവരവ് ഇല്ലേ എന്ന ചോത്യവുമായി ആരാധകരും കമന്റ്ൽ ഉണ്ട്. ഇതിന് താരം ഇതുവരെ മറുപടി നൽകിയിട്ടില്ല.