“തിര” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ബേസിൽ ജോസഫ്.ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു “കുഞ്ഞിരാമായണം.മികച്ച സംവിധായകൻ മാത്രമല്ല ഒരു മികച്ച നടൻ കൂടിയാണ് ബേസിൽ ജോസഫ്. എന്നാൽ മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബേസിലും താരപുത്രൻ പ്രണവ് മോഹൻലാലും ഒന്നിക്കുന്നു എന്ന് സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.”ഹൃദയം” എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇനി വരുന്നത്.
സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്ത പ്രണവ് മോഹൻലാൽ. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിലൂടെ തിരികെ എത്തുകയാണ് ചിത്രത്തിന്റെ സംവിധാനം ബേസിൽ ജോസഫ് ആണ് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. “ഒന്നാമൻ” എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് കടന്നു വന്ന താരമാണ് പ്രണവ് മോഹൻലാൽ.എന്നാൽ “ആദി” എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.