മലയാള സിനിമയിലെ അടുത്ത ആക്ഷൻ ത്രില്ലർ ആകാൻ പോകുന്ന ചിത്രമാണ് തേ great escape. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ബാബു ആൻ്റണി നായക വേഷത്തിൽ എത്തുന്ന ചിത്രം മെയ് 26 നു റിലീസ് ആകും . കഴിഞ്ഞ ദിവസം എത്തിയ ചിത്രത്തിൻ്റെ ട്രെയിലറിന് വൻ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്.കൂടാതെ ബാബു ആൻ്റണിയും മകൻ ആർതർ ആൻ്റണിയും ഈ ചിത്രത്തിൽ വേഷമിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ബാബു ആൻ്റണിയും മകൻ ആർതർ ആൻ്റണിയും ഒന്നിക്കുന്ന പുതിയ ചിത്രമായ the great escape എന്ന ചിത്രത്തിൻ്റെ പ്രസ്സ് മീറ്റ് കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്നു..അമേരിക്കൻ റെസ്ലർ ആയ ചാസ് ടെയലർ ആണ് ചിത്രത്തിൽ ബാബു ആൻ്റണിയുടെ പ്രതി നായകൻ ആയി എത്തുന്നത്. ഇദ്ദേഹവും കഴിഞ്ഞ ദിവസം നടന്ന പ്രസ്സ് മീറ്റിൽ എത്തിയിട്ടുണ്ടയിരുന്നു . ഇതിനിടയിൽ മലയാള സിനിമയുടെ ഫൈറ്റിൻ്റെ ഉസ്താദ് എന്നറിയപ്പെടുന്ന ബാബു ആൻ്റണിയും അമേരിക്കൻ റസ്ലർ ആയ ടെയ്‌ലറും തമ്മിൽ കാഴ്ചവച്ച ഫൈറ്റിങ് പ്രകടനങ്ങളും ഒക്കെ പ്രേക്ഷകരെ ഏറെ ആവേശത്തിൽ ആക്കിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാവും ഇതെന്നതിൽ യാതൊരു സംശയവുമില്ല.

. താൻ യാത്ര ചെയ്തതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ആണ് കേരളം എന്നും ഇവിടത്തെ ആളുകളെയും ഒക്കെ ഒരുപാട് ഇഷ്ടമായി എന്നും ചാസ് ടെയ്‌ലർ  പറയുകയും ചെയ്തു. സൗത്ത് ഇന്ത്യൻ യൂ എസ്സ് ഫിലിംസിൻ്റെ നേതൃത്വത്തിൽ സന്ദീപ് ജെ എൽ ആണ് ചിത്രം നിർമ്മിക്കുന്നത്.രഞ്ജിത്ത് ഉണ്ണി ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.