ആസിഫ് അലി അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാ പത്രങ്ങളാക്കി ദിൻജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാന്  കിഷ്കിന്ധാകാണ്ഡത്തിന്റെ.ചിത്രത്തിന്റെ  പൂജ കഴിഞ്ഞു.കക്ഷി അമ്മിണിപ്പിള്ളക്ക് ശേഷം ആസിഫും ദിൻജിത്തും ഒരുമിക്കുന്ന സിനിമയാണിത്. തീയറ്റർ വിട്ടതിനു ശേഷം നല്ല അഭിപ്രായം കേട്ട സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള. ആ സിനിമയ്ക്കുണ്ടായ അവസ്ഥ കിഷ്കിന്ധാകാണ്ഡത്തിനു ഉണ്ടാകരുതെന്ന് ആസിഫ് പറഞ്ഞു.

താൻ ഈ അടുത്ത കാലത്തു കേട്ട മികച്ച സ്ക്രിപ്റ്റാണ് കിഷ്കിന്ധാ കാണ്ഡത്തിന്റേത് എന്നാണു ആസിഫ് പറയുന്നത് .ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന മറ്റൊരു ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. വിജയരാഘവൻ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ഗുഡ് വിൽ എന്റെർറ്റൈൻമെൻറ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബാഹുല് രമേശിന്റേതാണ്. സുഷിന് ശ്യാമ ആണ് സംഗീതം.