അപർണ്ണ ബാല മുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജിലെ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്യ്തു. ഒരാഴ്ചത്തേക്കാണ് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്യ്തത്. ഇന്ന് രാവിലെ വിദ്യർത്ഥിക്ക് കാരണം കാട്ടിക്കൽ നോട്ടീസ് അയച്ചിരുന്നു പിന്നാലെയാണ് ഇപ്പോൾ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്യ്തത്, കോളേജ് സ്റ്റാഫ് കൗൺസിലിംഗിന്റെ നടപടിയിലാണ് ഇങ്ങനൊരു നോട്ടീസും, സസ്പെൻഡും
ഈ അതിക്രമത്തിൽ നിയമ നടപടി എടുക്കുമെന്ന് കോളേജ് അധികൃതർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥനത്തിലാണ് ഇങ്ങനൊരു സപ്സ്പെൻഷൻ വിദ്യാർത്ഥിക്ക് ലഭിച്ചത്. വിദ്യാർത്ഥി മാപ്പ് പറഞ്ഞെങ്കിലും അതിൽ തള്ളിയാണ് കോളേജഅധികൃതർ ഇങ്ങനൊരു നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന് വിദ്യാർത്ഥിയുടെ ഭാഗത്തും നിന്നും ഒരു മോശം സ്വഭാവം ഉണ്ടായത്.
നടി ഇരുന്ന് വേദിയിലേക്ക് വിദ്യാർത്ഥി കയറി ചെല്ലുകയും, പൂവേ നൽകുകയും തോളത്തെ കൈയിടുകയും ചെയ്യ്തു, ഇതോടു താരം അസ്വസ്ഥത പ്രകടിപ്പിക്കുകയും , എന്താ ഇത് ലോ കോളേജ് അല്ലെ എന്ന് ചോദിക്കുകയും ചെയ്യ്തിരുന്നു , എന്നാൽ ഈ സംഭവം സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആകുകയും ചെയ്യ്തു. എന്നാൽ താരം വിദ്യാർത്ഥിയുടെ മേൽ പരാതി നൽകിയില്ല,തനിക്കു അതിനു സമയമില്ല എന്നും, തന്റെ എതിർപ്പ് തന്നെയാണ് ഇതിനുള്ള മറുപടിയന്നും താരം വെക്തമാക്കിയിരുന്നു