നടൻ ശ്രീനിവാസൻ   ആരോഗ്യം വീണ്ടെടുത്തു വീണ്ടും സിനിമയിലേക്ക് എത്തുമെന്ന് മകനും, നടനുമായ വിനീത് ശ്രീനിവാസൻ പറയുന്നു, കുറച്ചു നാളുകൾ കൊണ്ട് അദ്ദേഹം തന്റെ ശാരീരിക അസ്വസ്ഥതകൾ കൊണ്ട് വളരെ ക്ഷീണിതൻ ആയിരുന്നു. എന്നാൽ ഇപ്പോൾ അദേഹം വീണ്ടും സിനിമയിൽ എത്തുമെന്നുള്ള സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ‘കുറുക്കൻ’ എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് മറ്റെന്നാൾ ആരംഭിക്കും യെന്നാണ്  വിനീത് പറയുന്നത്.

അട്വ  മുകുന്ദൻ ഉണ്ണി എന്ന ചിത്രത്തിന്റെ വാർത്ത സമ്മേളനം ദുബായിൽ നടത്തിയ വേളയിലാണ് താരം ഈ വാർത്ത പുറത്തു വിട്ടത്. കൂടാതെ മീശ മാധവൻ എന്ന ചിത്രത്തിലെ മുകുന്ദൻ ഉണ്ണിയുമായി യാതൊരു ബന്ധമില്ലെന്നും വിനീത് പറയുന്നു. ഈ ചിത്രത്തിൽ സ്വാർത്ഥനും, അത്യാഗ്രഹികയുമായ  ഒരു കഥ പാത്രം ആണ് അട്വ ,മുകുന്ദൻ ഉണ്ണി. ചിത്രം ഈ മാസം 11  നെ ഗൾഫിലെ തീയിട്ടറുകളിൽ എത്തും .


നിർമാതാവ് ഡോ. അജിത് ജോയ്, നടിമാരായ തൻവി റാം,ആർഷ ചാന്ദിനി ബൈജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്, ചിത്രത്തിന്റെ ഛായാഗ്രഹകൻ  വിശ്വജിത് ഒടുക്കത്തിലാണ്. ആതിര ദിൽ ജിത് ആണ് പി ആർ ഓ.