മലയാളി കുടുംബപ്രേക്ഷകർക്കും, സിനിമപ്രേഷകർക്കും ഒരുപോലെ ഇഷ്ട്ടമുള്ള നടിയാണ് താര കല്യാൺ. സോഷ്യൽ മീഡിയിൽ സജീവമായ താരം  തന്റെ യു ടുബ് ചാനലിൽ കൂടി എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെച്ചെത്താറുണ്ട്. താരത്തിനെ പോലെ തന്നെ താരത്തിന്റെ മകളായ സൗഭാഗ്യയെയും,  ഭർത്താവ് അർജുൻ സോമശേഖറെയും പ്രേക്ഷകർക്ക് സുപരിചിതം ആണ്. ഈ അടുത്തിടക്കാണ് താരത്തിന് ഒരു മേജർ സർജറി കഴിഞ്ഞത്.

നിരവധി ആരാധകരാണ് തനിക്കു സർജറി ചെയ്യ്ത വിവരങ്ങൾ തിരക്കിയിരുന്നത്, സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ട് നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് താരയ്ക്ക് കണ്ടെത്തിയത് ,ഒരുപാടു സമയ൦  കഴിഞ്ഞാണ് സർജറി പൂർത്തീകരിച്ചത്. തന്റെ സർജറിക്ക്‌   പ്രാര്ഥിച്ചവർക്ക് ഒരുപാടു നന്ദി മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ സർ‌ജറി കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ സാധിച്ച സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താര കല്യൺ. സർജറി ചെയ്തതിന്റെ ബുദ്ധിമുട്ടുകൾ മാറി വരികയാണെന്നും ശബ്ദത്തിന് ആവശ്യമായ തെറാപ്പികളും വ്യായാമവും ചെയ്യുന്നുണ്ടെന്നും താര കല്യാൺ പുതിയ വീഡിയോയിലൂടെ പറഞ്ഞു.
ഒപ്പം തന്റെ നൃത്ത വിദ്യാർഥികളെ നൃത്തം പഠിക്കുന്ന ദൃശ്യങ്ങളും താര കല്യാൺ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. താര കല്യാൺ വിശ്രമത്തിലായിരുന്നപ്പോൾ സൗഭാ​ഗ്യയും അർജുനുമാണ് വിദ്യാർഥികളെ നൃത്തം പരിശീലിപ്പിച്ചിരുന്നത്. മഹാനവമിക്കും വലിയ ആഘോഷമാണ് താര കല്യാൺ നൃത്ത വിദ്യാലയത്തിൽ നടത്തിയത്.പഴയതുപോലെ താൻ  മികച്ച രീതിയിൽ എത്തിയിരിക്കുവാണെന്നും താരം പറയുന്നു.