മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി  പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന   ആടുജീവിതം. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ . ഏപ്രിൽ പത്തിനാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. റിലീസ് തീയതി അറിയിച്ചു കൊണ്ടുള്ള അന്നൗൺസ്‌മെന്റ് വിഡിയോയും പുറത്തു വിട്ടിട്ടുണ്ട് അണിയറ പ്രവർത്തകർ. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിലൂടെ പൊരിവെയിലത് ദ്രിതിയിൽനടന്നു വരുന്ന നജീബിനെയും വീഡിയോയിൽ കാണാം. ഓരോ ശ്വാസവും ഒരു പോരാട്ടമാണ് എന്നരഥം വരുന്ന എവെരി ബ്രേബ്രീത് ഈസ് എ ബാറ്റിൽ എന്നാണ്  ചിത്രത്തിന്റെ ടാഗ് ലൈൻ .  മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നെ ഭാഷകളിലും വേൾഡ് വൈഡായി ചിത്രം റിലീസ് ചെയ്യും.   എന്തായാലും   സിനിമാപ്രേമികള്‍ ഇതുപോലെ കാത്തിരിക്കുന്ന മറ്റൊരു സിനിമ കാണില്ല. നാലര വര്‍ഷത്തോളം നീണ്ട ഷൂട്ടിംഗ് അവസാനിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും ‘ആടുജീവിതം’ സിനിമയുടെ റിലീസിനെ കുറിച്ച് യാതൊരു വിവരങ്ങളും ഇതുവരെ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. ആവേശത്തോടെ കാത്തിരിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ വമ്പന്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. സിനിമ എന്ന് തിയേറ്ററുകളില്‍ എത്തുമെന്ന ചോദ്യത്തിന് മറുപടിയുമായി  ചിത്രത്തിന്റെ റിലീസ് തീയതി ഇന്ന് വൈകിട്ട്  4 മണിക്ക് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു

പ്രമുഖ എഴുത്തുകാരൻ ബെന്യാമിന്റെ നോവലായ ആടുജീവിതം അതേ പേരിൽ തന്നെയാണ് ബ്ലെസി പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ വായിച്ച ബെന്യമിന്റെ നോവൽ അതേപേരിൽ സിനിമ ആകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. നീണ്ട നാല് വർഷമെടുത്താണ് ആടുജീവിതത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയുടെ ചിത്രീകരണം 2022 ജൂലൈയിൽ പൂർത്തിയായിരുന്നു. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. 2021 ജൂൺ മാസമായിരുന്നു ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികൾ നിറഞ്ഞ ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെ ആയിരുന്നു.

അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു.   പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.  റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്.സിനിമയ്ക്കായി വളരെ അനാരോഗ്യകരമായ ഡയറ്റിങ് രീതിയാണ് പാലിച്ചതെന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് വേണ്ടി ശരീരഭാരം 98 കിലോയായി ഉയർത്തിയതായും എന്നാൽ അതിന് ശേഷം ബാക്കി ഭാഗത്തിനായി അത്‌ 67 കിലോയായി കുറയ്ക്കുകയും ചെയ്‌തു പൃഥ്വിരാജ്. ഷൂട്ടിങ്ങിനിടയിൽ ബോധംകെടുന്ന അവസ്ഥ വരെ വന്നു. എന്നാൽ ഈ പ്രയത്‌നത്തിന് ഫലം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.  നിരവധി പേര്‍ വായിച്ച് തഴമ്പിച്ച, മനസിൽ വരച്ചിട്ട നജീബിന്‍റെ ജീവിതം സ്ക്രീനിൽ  എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ ഒരു വലിയ റിസ്ക് എടുത്ത് ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകൻ ബ്ലെസി ആണ് എന്നതാണ് ചിത്രത്തിനായുള്ള  കാത്തിരിപ്പിന്റെ ഘടകം