‘പ്രേമം’ എന്ന ചിത്ര൦ സംവിധാനം ചെയ്യ്തു കൊണ്ട് അൽഫോൻസ് പുത്രൻ ഹിറ്റ് സംവിധയകരുടെ ലിസ്റ്റിൽ ഉൾപ്പെട്ട സംവിധയകാൻ ആണ്, എന്നാൽ അൽഫോൻസിൻറെ ‘ഗോൾഡ്’ എന്ന ചിത്രം വളരെ വിജയകരമല്ലായിരുന്നു. എന്നാൽ ഇപ്പോൾ താരം കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടൻ കമലഹാസനെ കണ്ട ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, എന്നാൽ ഈ പോസ്റ്റിനു താഴെ കമെന്റുമായി എത്തിയ ആരാധകനെ നല്ല മറുപടി ആണ് അല്ഫോൻസ് കൊടുത്തിരിക്കുന്നത്.
താരം കമലിന്റെ പാട്ടിനൊപ്പം ചുണ്ട് ചലിപ്പിക്കുന്ന റീല്‍സുമൊക്കെയുണ്ടായിരുന്നു. താരത്തിന്റെ പോസ്റ്റിന് ഒരു ആരാധകന്‍ നല്‍കിയ കമന്റും അതില്‍ അല്‍ഫോണ്‍സ് നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. അണ്ണാ സംശയാസ്പദമായി ഒന്നും ചെയ്യല്ലേ, പേടിയാകുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നും കമലിനെ കണ്ട ശേഷം തനിക്കൊരു പ്രത്യേക എനര്‍ജി ലഭിച്ചുവെന്നുമാണ് അല്‍ഫോണ്‍സ് പറയുന്നത്.
കമല്‍ഹാസന്‍ സാറിനെ കണ്ട ശേഷം എനിക്കൊരു എനര്‍ജി കിട്ടി. അതിന് ശേഷം കുറേക്കൂടി ക്രീയേറ്റീവ് ആകണമെന്നും നിശബ്ദവും ഇന്‍ആക്ടീവുമായ വ്യാജ വ്യക്തിയായി ഇരിക്കുന്നതിലും നല്‍കുന്നത് എന്റെ യഥാര്‍ത്ഥ വ്യക്തിത്വം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് തോന്നി. ഇപ്പോള്‍ റീലുകള്‍ ചെയ്യുകയും എഴുതുകയും കമ്പോസ് ചെയ്യുകയും നിങ്ങളൊക്കെയായും ബന്ധപ്പെടുകയും ചെയ്യുന്നു. മാറ്റം കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് കരുതുന്നത് എന്നാണ് അല്‍ഫോണ്‍സ പറഞ്ഞത്
