അഷ്ടമി രോഹിണി ആയിരുന്നു ഇന്നലെ. ലോകമെമ്പാടുമുള്ള വിശ്വാസികൾ ശ്രീകൃഹനാന്റെ ജന്മ ദിനമായി കരുതി ആഘോഷിക്കുന്ന ദിവസം.ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി  ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍ ആണ് . കൃഷ്ണവേഷങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, ഗോപികാ നൃത്തം, ചെണ്ടമേളം തുടങ്ങിയവയുടെ ഒക്കെ അകമ്പടിയോടെ നടന്ന ശോഭായാത്ര കാണാൻ  ഓരോ പ്രദേശത്തും ജനത്തിരക്കും ഉണ്ടായിരുന്നു. പക്ഷ ഇക്കണ്ട ഉണ്ണിക്കണ്ണൻമാരുടെ ഇടയിൽ ശ്രദ്ധേയനായത് കോഴിക്കോട് നിന്നുള്ള ക്രി=ഷ്ണനായിരുന്നു . സമൂഹമാധ്യമങ്ങളില്‍ തന്നെ  വൈറലായി മാറി  കോഴിക്കോട്  മഹാശോഭായാത്രയിൽ കണ്ട ഉണ്ണിക്കണ്ണൻ. ത്   ‘റിയല്‍ കേരള സ്റ്റോറി എന്നാണ് എല്ലാവരും ഇതിനെ വിശേഷിപ്പിച്ചത്. മഞ്ഞപ്പട്ടും ഗോപിക്കുറിയും പീലിയും ചാർത്തി കയ്യിൽ ഓടക്കുഴലും പിടിച്ച് ചക്രക്കസേരയിൽ നീങ്ങുന്ന ഉണ്ണിക്കണ്ണൻ. വീൽചെയർ ഉരുട്ടുന്നത് പർദ്ധയണിഞ്ഞ സ്ത്രീ. കോഴിക്കോട് നഗരത്തെ അക്ഷരാർത്ഥത്തിൽ അമ്പാടിയാക്കി മാറ്റിയ ശോഭായാത്രയിൽ ഏവരെയും ആകർഷിച്ചത് ഈ വേറിട്ട കാഴ്ച തന്നെയാണ്.ഉണ്ണിക്കണ്ണന്‍റെ വേഷമിട്ട് ശോഭായാത്രയിൽ പങ്കെടുക്കണമെന്ന ഭിന്നശേഷിക്കാരനായ മുഹമ്മദ് യഹിയയുടെ ആഗ്രഹമാണ് കുടുംബാംഗങ്ങളും സംഘാടകരും ചേർന്ന് സാക്ഷാത്കരിച്ചത്. ഉമ്മൂമ്മ ഫരീദയാണ് മുഹമ്മദ് യഹിയയെ ശോഭായാത്രയിൽ അനുഗമിച്ചത്.

വെസ്റ്റ്ഹിൽ എസ്എസ് അപ്പാർട്ടുമെൻ്റിൽ താമസിക്കുന്ന മുഹമ്മദ് യഹിയക്ക് ഏഴു വയസ്സുണ്ട്.ബിലാത്തിക്കുളം ബിഇഎം യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. തലശേരി സ്വദേശിയായ സനീജിൻ്റെയും റൂബിയയുടെയും മകനാണ്. മുഹമ്മദ് യഹാനാണ് സഹോദരൻ. ഉണ്ണിക്കണ്ണൻ്റെ വേഷമിടണമെന്ന് മുഹമ്മദ് യഹിയ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ എല്ലാ പിന്തുണയും നൽകി കുടുംബവും സംഘാടകരും കൂടെനിൽക്കുകയായിരുന്നു. ശോഭായാത്രയിൽ പങ്കെടുക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് യഹിയ പറഞ്ഞു.മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാണ് മുഹമ്മദ് യഹിയ കൃഷ്ണനായത്.മഴയെ പോലും വകവെക്കാതെയാണ് കുട്ടി ശോഭയാത്രയിൽ പങ്കെടുത്തത്.തലശ്ശേരി സ്വദേശിയായ യഹിയ അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളർന്നതിനെ തുടർന്ന് ചികിത്സയിലാണ്. കോഴിക്കോട് ചികിത്സയ്ക്ക് എത്തിയപ്പോള്‍ കൃഷ്ണനാവണമെന്ന ആഗ്രഹം യഹിയ പറഞ്ഞതിനെ തുടർന്നാണ് ശ്രീകൃഷ്ണവേഷം കെട്ടിയത്.അസുഖം മാറിയാല്‍ കൃഷ്ണനായി നടന്ന് പോകണമെന്ന ആഗ്രഹവും യഹിയ പങ്കുവച്ചു.ഇത് രണ്ടാം തവണമാണ് യഹിയ കൃഷ്ണവേഷം കെട്ടുന്നത് എന്നാണ് വിവരം. കഴിഞ്ഞ വർഷവും കുട്ടി ശോഭായാത്രയിൽ കൃഷ്ണനാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ അതിന് സാധിക്കാതെ വരികയായിരുന്നു.