പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം  മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം ശശി, തിരക്കഥാകൃത്ത് എം.സജാസ്,വേലയിലെ പ്രധാന വേഷത്തിലെത്തിയ സിദ്ധാർഥ് ഭരതൻ,ചിത്രത്തിന്റെ പ്രൊഡ്യൂസർ എസ്. ജോർജ് ഒപ്പം ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർ എന്നിവർ വേലയുടെ വിജയത്തിന്റെ ഭാഗമായി. മമ്മൂട്ടിയോടോപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടു. വേലയുടെ വിജയത്തിൽ  മമ്മൂട്ടിയും അണിയറപ്രവർത്തകരെ അഭിനന്ദിച്ചു. ഷെയിൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന വേല കേരളത്തിനകത്തും വിദേശത്തും മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. തമിഴിൽനിന്നും മലയാളത്തിൽനിന്നും ഒരുപാട് റിലീസുകൾ ഉള്ള ഒരു വെള്ളിയാഴ്ച്ച ദിവസത്തിൽ വേല എന്ന സിനിമ  കാണാൻ വന്നവര്‍ക്ക് ത്രസിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമാണ് സംവിധായകനായ ശ്യം ശശി ഒരുക്കിയിരുന്നത് . വളരെ ചെറിയ ഒരു പ്രമേയത്തെ വളരെ മനോഹരമായ ഒരു ത്രില്ലറാക്കി എങ്ങനെ മാറ്റാം എന്ന അനുവമാണ് വേല പ്രേക്ഷകന് തീയറ്ററില്‍ സമ്മാനിക്കുന്നത്.  പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസത്തെയും രാത്രിയിലേയും കഥ പറയുന്ന ചിത്രമാണ് വേല.

അതിനൊപ്പം അന്ന് പാലക്കാടിന്‍റെ പ്രധാന ഉത്സവമായ വേലയും നടക്കുന്നു. അതിനിടയില്‍ മുന്‍ വൈരാഗ്യത്തിലുള്ള ഉല്ലാസ് എന്ന കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനും, മല്ലികാര്‍ജ്ജുനന്‍ എന്ന കുപ്രസിദ്ധനായ പൊലീസുകാരനും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് ചിത്രത്തിന്‍റെ കഥ. എന്നാല്‍ വെറും ഇഗോ സംഘര്‍ഷം എന്നതിനപ്പുറം ചിത്രം പല ലയറായി പല കാര്യങ്ങളും പറഞ്ഞു വയ്ക്കുന്നുണ്ട്. പൊലീസ് സംവിധാനത്തെ അടിസ്ഥാനമാക്ക്യാണെങ്കിലും കാലങ്ങളായി നമ്മുടെ നാട്ടില്‍ ഉറച്ചുപോയ  സംവിധാനങ്ങളും, അവ ചെയ്യുന്ന കുറ്റകൃത്യങ്ങളുമൊക്കെ  ചിത്രം  കാണിക്കാന്‍ ശ്രമിക്കുന്നു. ഒരു പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനങ്ങളും മറ്റും മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിന്‍റെ അണിയറക്കാര്‍. പതിവ് പോല  പൊലീസ് ഓഫീസറായ ഉല്ലാസിന്‍റെ വേഷത്തില്‍ ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആര്‍ഡിഎക്സിന് ശേഷം ഷെയ്നില്‍ നിന്നും മികച്ചൊരു പ്രകടനം തന്നെയാണിത് .  എടുത്തു പറയേണ്ട  മറ്റൊരു റോള്‍ സണ്ണി വെയിന്‍റെയാണ്.

ഇതുവരെ സണ്ണിയെ പ്രേക്ഷകര്‍ ഏതു രീതിയില്‍ ഇതുവരെ കണ്ടിരുന്നോ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് വേലയിലെ മല്ലികാര്‍ജ്ജുനന്‍  എന്ന റോള്‍. ഇത്രയും പക്കയായി ഒരു വില്ലന്‍ വേഷത്തില്‍ സണ്ണിയെ പ്രേക്ഷകന്‍ കണ്ടിട്ടില്ല. അതിന്‍റെ എല്ലാ പുതുമയും ഈ റോളിലുണ്ട്. ബിജിഎമ്മില്‍ സാം സിഎസ് മികച്ച് നില്‍ക്കുന്നുണ്ട്. വേലയുടെ പാശ്ചത്തലവും ചിത്രത്തിന്‍റെ പിരിമുറുക്കവും വച്ച് തീര്‍ത്തും ബാലന്‍സായി ചിലയിടത്ത് സാം ചിത്രത്തെ സ്വന്തം മുന്നോട്ട് നയിക്കുന്നുണ്ട്.  ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. വേലയുടെ ചിത്രസംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജനാണുനിർവഹിച്ചിരിക്കുന്നത് സൗ ണ്ട് ഡിസൈൻ വിക്കി,കിഷൻ, ഫൈനൽ മിക്സിങ്: എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ :