മലയാള സിനിമയ്ക്ക് 100 കോടി ക്ലബ് ആദ്യമായി പരിചയപ്പെടുത്തിത്തന്നു സംവിധായകനാണ് വൈശാഖ്. മമ്മൂട്ടി പൃഥ്വിരാജ് ചിത്രം പോക്കിരിരാജയിലൂടെ സംവിധാന രംഗത്തേക്ക് കാലുകുത്തിയ വൈശാഖ് തൊട്ടതെല്ലാം ഹിറ്റാക്കി മാറ്റുകയായിരുന്നു. പോക്കിരിരാജയും മധുരരാജയും പുലിമുരുകനും സീനിയേഴ്സും എല്ലാം മലയാള സിനിമ വ്യവസായത്തിനു തന്നെ ആവേശം നിറച്ച ഹിറ്റുകളായിരുന്നു.ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒരു വൈശാഖ് ചിത്രം ഒരുങ്ങുകയാണ് എന്നാൽ പതിവ് ബിഗ് ബഡ്ജറ്റ് താരാ നിബന്ധ മാസ്സ് ചിത്രങ്ങൾക്ക് പകരം മലയാള സിനിമയിലെ യുവ നിരയെ അണിനിരത്തി ഒരു ത്രില്ലർ ചിത്രമായാണ് വരവ്. ഒരു രാത്രിയിലെ യാത്രയിൽ നടക്കുന്ന ആവേശഭരിതമായ സംഭവവികാസങ്ങളുടെ കഥയാണ് പുതിയ വൈശാഖ് ചിത്രം നൈറ്റ് ഡ്രൈവ്.റോഷൻ മാത്യു അന്നാ ബെൻ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.‘നൈറ്റ് ഡ്രൈവെ’ന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്. മാർച്ച് 11ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.