മലയാളികളുടെ പ്രിയപ്പെട്ട നടിമാര് ആയിരുന്നു ഉർവശിയും, കല്പനയും. ഒരുകാലത്തു നല്ല ബന്ധത്തിൽ ആയ  നടിമാർ പിന്നീട് അടുപ്പമില്ലാതാക്കുകയായിരുന്നു. ഇരുവരുടയും വഴക്കുകൾ തെളിഞ്ഞു തുടങ്ങിയത് കല്പനയുടെ അവസാന നാളുകളിൽ ആയിരുന്നു. ഇപ്പോൾ  ഉർവശി തന്റെ സഹോദരിയെ കുറിച്ചും, ആ   പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്. കല്പനച്ചേച്ചിയുടെ അഭിമുഖങ്ങളിലൂടെ ആയിരുന്നു എല്ലവരും എന്നെ അറിയാൻ തുടങ്ങിയത് ഉർവശി പറയുന്നു.


എന്റെ കുടുംബം പോലെ ഐക്യമുള്ള ഒരു സിനിമ കുടുംബം ഒരിക്കലും മറ്റൊരിടത്ത് ഉണ്ടായിട്ടില്ല. ഞാൻ ഏറ്റവും ഇളയവൾ ആയതു കൊണ്ട് അമ്മയോ അല്ലെങ്കിൽ  ചേച്ചിമാർ ചോറ് വാരി തരുമായിരുന്നു. പക്ഷെ എന്റെ ഒരു പ്രണയത്തിൽ കൽപന ചേച്ചി ഇടപെട്ടു. അത് വേണ്ടായെന്ന് തീർത്ത് പറഞ്ഞു.അവൾ എന്നും എന്റെ കൂടെ നിഴലായിട്ടുണ്ടായിരുന്നു. അവളുടെ വാലായി ഞാൻ ഉണ്ടായിരുന്നു. അവൾ പറയുന്നത് കേട്ടാണ് ഞാൻ വളർന്നത്. വസ്ത്രത്തിന്റെ കാര്യത്തിൽ പോലും അവളുടെ അഭിപ്രായം ആയിരുന്നു,പിന്നീട് ഒരുഘട്ടത്തിൽ എന്റേതായ അഭിപ്രയം എടുക്കാൻ ഞാൻ തുടങ്ങി അത് അവൾക്ക് വലിയ ബുദ്ധിമുട്ടായി ഉർവശി പറയുന്നു.

എനിക്ക് പിന്നീട് അവളോട്‌ അകൽച്ച തുടങ്ങി,പിണക്കം ഒന്നുമില്ലായിരുന്നു. അവൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്നായിരുന്നു അവൾക്ക്,എന്റെ ഒരു പ്രായം വരെ കല്പന ചേച്ചിയെ ആണ് ഞാൻ പിന്തുടർന്നിരുന്നത്. എന്റെ റോൾ മോഡൽ ചേച്ചിയാണ്. സ്‌കൂളിൽ എനിക്ക് കിട്ടുന്ന പരിഗണന പോലെ കൽപനയുടെ അനിയത്തി എന്ന പേരിലായിരുന്നു. അവളുടെ നിഴലായാണ് നടന്നിരുന്നത്. കുറച്ചു നാൾ അകൽച്ചയുണ്ടായി പിന്നെ അത് മാറി ഞങ്ങൾ എല്ലാം ഒരുമിച്ചു വന്നപ്പോൾ ദൈവം അവളെ കൊണ്ടുപോയി ഉർവശി പറയുന്നു.