മലയാളത്തിൽ നല്ല ചിത്രങ്ങൾ സമ്മാനിച്ച ഒരു സംവിധായകനാണ് തുളസി ദാസ്, ഇപ്പോൾ തന്റെ ഹിറ്റ് ചിത്രമായ കൗതുക വാർത്തകൾ എന്ന ചിത്രത്തിൽ ജയറാം അവസരം നിരസിച്ചതും, നടൻ സുരേഷ് ഗോപി അഭിനയിച്ചപ്പോൾ ചിത്രം ഹിറ്റ് ആയതിനെ കുറിച്ചും തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിൽ,മാലയോഗം എന്നചിത്രത്തിന്റെ ഷൂട്ട് നടക്കുന്ന സമയ്ത്ത്‌അവിടെ ജയറാമും മുകേഷുമുണ്ട്, സിനിമയെപ്പറ്റി ജയറാമിനോട് സംസാരിച്ചു. കഥ കേട്ടിട്ട് അദ്ദേഹം സിനിമ ചെയ്യാം എന്ന് പറഞ്ഞു
മുകേഷും ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു.കുറച്ച് കഴിഞ്ഞു തിരിച്ച് കാറില്‍ വന്നിരിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ശംഭു അണ്ണന്‍ പറഞ്ഞു, മോനെ, ജയറാമിന്റെ കാര്യം നടക്കില്ല എന്ന്. മുകേഷ് ഓക്കെയാണ്. ജയറാമിന് തുളസീദാസുമായി സിനിമ ചെയ്യാന്‍ താത്പര്യമില്ല എന്നാണ് എന്നോട് പറഞ്ഞത് ,അന്ന് ആ കാര്‍ നേരെ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് പോയി. അന്ന് അങ്ങനെ അദ്ദേഹത്തെ കണ്ടു, സിനിമയെപ്പറ്റി സംസാരിക്കുന്നു, അദ്ദേഹം സമ്മതിക്കുന്നു.
അങ്ങനെയാണ് ഈ സിനിമയിലേക്ക് മണിയന്‍ പിള്ള രാജു, സിദ്ദീഖ് തുടങ്ങിയ ഗ്രൂപ്പ് ഒക്കെ വന്നു ചേരുന്നത്. ഉര്‍വ്വശി സിനിമയില്‍ നായികയായി വന്നു. ആ സിനിമ സൂപ്പര്‍ ഹിറ്റ് ആയി ഓടി. അതിന് ശേഷം ഫാമിലി ഓഡിയന്‍സിന് വേണ്ടി എന്ന രീതിയില്‍ സിനിമകള്‍ വരുന്നു. തുടര്‍ന്ന് അങ്ങോട്ട് ഇഷ്ടം പോലെ സിനിമകള്‍ വരുന്നു. കൗതുക വാര്‍ത്തകള്‍ ഹിറ്റായതോടെ മൊത്തത്തില്‍ കഥയാകെ മാറി തുളസി ദാസ് പറയുന്നു